കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് കീറി പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്തെറിഞ്ഞ യുവാവിനെതിരെ കേസ്
Jul 28, 2016, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 28.07.2016) കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് വലിച്ചു കീറി പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്തെറിഞ്ഞ യുവാവിനെതിരെ കേസെടുത്തു. രണ്ട് ദിവസം മുമ്പാണ് സംഭവം. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ചെട്ടുംകുഴി ഹിദായത്ത് നഗറിലെ ശര്‍ഫറാസ് നവാസി(33)നെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
സിവില്‍ പോലീസ് ഓഫീസര്‍ പി ടി ഗിരീഷിന്റെ പരാതിയിലാണ് കേസ്. അനധികൃത മണ്ണെണ്ണ വില്‍പന പിടി കൂടിയ കേസിലെ സാക്ഷിയായ നവാസിന് ഈ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചുള്ള സമന്‍സ് വ്യാപാര സ്ഥാപനത്തിലെത്തി പോലീസ് ഉദ്യോഗസ്ഥന്‍ ഇയാള്‍ക്ക് നല്‍കുകയായിരുന്നു. സമന്‍സ് കൈപറ്റി അവിടെ വെച്ച് തന്നെ കീറി പോലീസുകാരന്റെ മുഖത്തെറിയുകയായിരുന്നു.
Keywords: court, Police, case, Youth, kasaragod, Hidayath Nagar, Illegal Oil, Civil Police,