city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വേനല്‍മഴയില്‍ പരക്കെ നാശം; നിരവധി വീടുകള്‍ തകര്‍ന്നു

കാഞ്ഞങ്ങാട്:(www.kasargodvartha.com 07.04.2017) വ്യാഴാഴ്ച രാത്രി പെയ്ത വേനല്‍ മഴ ജില്ലയില്‍ പരക്കെ നാശം വിതച്ചു. രാത്രി പന്ത്രണ്ടരയോടെയാണ് കനത്ത ഇടിമിന്നലോടു കൂടി മഴ പെയ്തത്. മരങ്ങളും തെങ്ങും പൊട്ടിവീണ് നിരവധി വീടുകള്‍ തകര്‍ന്നു. ടെലഫോണ്‍ വൈദ്യുതി ബന്ധങ്ങളും താറുമാറായി. കാസര്‍കോട്ടും സമീപപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. ചെര്‍ക്കള, ഉദുമ, വിദ്യാനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഴ നാശം വിതച്ചു. കടുത്ത വേനലില്‍ പെയ്ത മഴ ഒരുപരിധി വരെ ചൂടിന് ആശ്വാസവുമായി.

മലയോര മേഖലയിലും നാശനഷ്ടമുണ്ടായി. വേലേശ്വരം സ്‌കൂളിന് സമീപത്ത് അത്തിക്കാല്‍ അമ്പുവിന്റെ വീട് മിന്നലേറ്റ് തകര്‍ന്നു. അമ്പുവിന്റെ ഭാര്യ കല്യാണി(60)ക്ക് ഇതേ തുടര്‍ന്ന് പരിക്കേറ്റു. കല്യാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന വീടും ഇവര്‍ താമസിച്ച പഴയ വീടുമാണ് തകര്‍ന്നത്. അമ്പുവും കുടുംബവും പഴയ വീട്ടിലായിരുന്നു കിടന്നുറങ്ങിയത്. മക്കളായ സുരേഷ്, വിജയന്‍, അജയന്‍, വിജയന്റെ ഭാര്യ മമത, മൂന്ന് വയസ്സുള്ള കുട്ടി എന്നിവരും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. വീട് തകര്‍ന്നതില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വേനല്‍മഴയില്‍ പരക്കെ നാശം; നിരവധി വീടുകള്‍ തകര്‍ന്നു

മടിക്കൈ ചാളക്കടവിലെ ബാലാമണി വിജയന്റെ വീടിന്റെ അടുക്കള ഭാഗം തെങ്ങ് കടപുഴകി വീണ് ഭാഗികമായി തകര്‍ന്നു. പാരപ്പറ്റ്, സണ്‍സൈറ്റ്, അടുക്കളയുടെ ഒരു ഭാഗം എന്നിവയാണ് തകര്‍ന്നത്. അരലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നഗരസഭാ കൗണ്‍സിലര്‍ അജയ്കുമാര്‍ നെല്ലിക്കാട്ടിന്റെ നെല്ലിക്കാട്ടുള്ള തറവാട് വീടും തെങ്ങ് കടപുഴകി വീണ് ഒരു ഭാഗം തകര്‍ന്നു.

കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ, കിനാനൂര്‍ കരിന്തളം പഞ്ചായത്തുകളില്‍ വ്യാപകമായി കൃഷിനാശം ഉണ്ടായി. നഗരസഭയിലെ അബൂബക്കര്‍, ഇ എല്‍ നാസര്‍, മുനീര്‍, അന്തു, രാജു, മധു, നാരായണന്‍, ഇക്ബാല്‍, ശോഭ, പി.കെ. കാര്‍ത്ത്യായനി, പി.കെ.സന്തോഷ്, പി.ശോഭ, ബി.നാരായണി, ടി.പുഷ്പ, ബേബി എന്നിവരുടെ വാഴകൃഷി പാടെ നശിച്ചു. കൃഷിനാശം സംഭവിച്ച സ്ഥലങ്ങള്‍ കാഞ്ഞങ്ങാട് നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഉണ്ണിക്കൃഷ്ണന്‍, കൃഷി കണ്‍വീനര്‍ കൗണ്‍സിലര്‍ സന്തോഷ്, കൃഷി ഓഫീസര്‍ പി.ദിനേശന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

മടിക്കൈ പഞ്ചായത്തിലെ ബങ്കളം, ആലമ്പാടി, ആലയി, കീക്കാംകോട്ട്, മണക്കടവ്, പളളത്തുവയല്‍, കക്കാട്ട്, മലപ്പച്ചേരി ഭാഗങ്ങളില്‍ നിരവധി വാഴകള്‍ കാറ്റില്‍ തകര്‍ന്നുവീണു. മൂപ്പെത്താറായ നേന്ത്രക്കുലകളാണ് കാറ്റില്‍ തകര്‍ന്നുവീണത്. മടിക്കൈയില്‍ മാത്രം ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ബാങ്ക് ലോണെടുത്തും മറ്റുമാണ് കര്‍ഷകര്‍ ഇവി ടെ നേന്ത്രവാഴ കൃഷി നടത്തിയിരുന്നത്. കടുത്ത വരള്‍ച്ചക്കിടയിലും പ്രയാസപ്പെട്ടാണ് നേന്ത്രവാഴകള്‍ക്ക് ജലസേചനം നടത്തിയിരുന്നത്. ഓര്‍ക്കാപ്പുറത്തുണ്ടായ ഇടിമിന്നലും മഴയും കര്‍ഷകരുടെ പ്രതീക്ഷയാകെ തകര്‍ത്തിരിക്കുകയാണ്.

കിനാനൂര്‍ കരിന്തളത്തും വ്യാപക നഷ്ടമുണ്ട് നിരവധി റബ്ബര്‍ മരങ്ങളും കാര്‍ഷിക വിളകളും കാറ്റില്‍ തകര്‍ന്നു. ഒടയംചാല്‍, ചിറ്റാരിക്കാല്‍, വെളളരിക്കുണ്ട് മേഖലകളിലും വന്‍ തോതില്‍ മരം പൊട്ടിവീണ് വൈദ്യുതി ബന്ധങ്ങളും റോഡ് ഗതാഗതവും താറുമാറായിട്ടുണ്ട്. ഇടിമിന്നലില്‍ നിരവധി സ്ഥലങ്ങളില്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. മാവുങ്കാല്‍ 33 കെ വി സബ് സ്‌റ്റേഷനില്‍ നിന്നുളള തകരാറുമൂലം നീലേശ്വരം, കാഞ്ഞങ്ങാട്, ചിത്താരി, പടന്നക്കാട്, ചോയ്യങ്കോട് എന്നിവിടങ്ങളില്‍ വൈദ്യുതിവിതരണം പ്രതിസന്ധിയിലായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Rain, District, House, Electricity, Street, Destruction, Lightning.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia