ജില്ലയില്‍ കനത്ത വേനല്‍ മഴ
Apr 13, 2015, 10:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/04/2015) ജില്ലയില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി കനത്ത വേനല്‍ മഴ ലഭിച്ചു. ഇടിയോടുകൂടിയ മഴ മണിക്കൂറികളോളം നീണ്ടുനിന്നു. നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗങ്ങളിലാണ് മഴ കൂടുതല്‍ ലഭിച്ചത്. റോഡരികിലെല്ലാം വെള്ളം കെട്ടിക്കിടക്കുകയാണ്.
സംസ്ഥാനത്ത് ഇക്കുറി ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് കാസര്‍കോട് ജില്ലയിലായിരുന്നു. അതേ സമയം ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളില്‍ മഴ കുറവായിരുന്നു. മഴയോരത്തും നല്ല മഴ കിട്ടി. വേനല്‍ ചൂടിനും കുടിവെള്ളക്ഷാമത്തിനും വേനല്‍ മഴ ആശ്വാസമായി. ചിലയിടങ്ങളില്‍ ഇടിമിന്നലിലും മഴയിലും വൈദ്യുതി ബന്ധം താറുമാറായി. എവിടെയും കാര്യമായ അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപോര്‍ട്ടില്ല.
കഴിഞ്ഞ ദിവസവും ജില്ലയുടെ ചില ഭാഗങ്ങളില്‍ വേനല്‍ മഴ ലഭിച്ചിരുന്നു.
Also Read:
ഹാക്കിംഗ് വിദഗ്ദ്ധനെ കടത്തിവെട്ടിയ വീട്ടുജോലിക്കാരി; സൗദി വീട്ടുടമയുടെ ഇമെയില്‍ അക്കൗണ്ട് ഫിലിപ്പീന യുവതി തിരിച്ചുപിടിച്ചത് 2 മണിക്കൂറിനുള്ളില്‍
Keywords: Kasaragod, Kerala, District, Rain, Summer Rain, Thunderstorm, Summer rain in Kasaragod.
Advertisement: