city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് പരക്കെ നാശം വിതച്ച് വേനല്‍ മഴയും ചുഴലിക്കാറ്റും

കാസര്‍കോട്: (www.kasargodvartha.com 04.05.2020) കാസര്‍കോട്ട് പരക്കെ നാശം വിതച്ച് വേനല്‍ മഴയും ചുഴലിക്കാറ്റും. ഞായറാഴ്ചയും വൈകിട്ടും രാത്രിയുമാണ് ജില്ലയിലെ പല സ്ഥലങ്ങളിലും കനത്ത വേനല്‍ മഴയും കാറ്റും ഇടിയുമുണ്ടായത്. മടിക്കൈ പുതിയ കണ്ടത്തില്‍ ശക്തമായ കാറ്റിലും മഴയിലും ആയിരക്കണക്കിന്ന് വാഴയും, കവുങ്ങും, തെങ്ങും നശിച്ചു. മാവുങ്കാല്‍, അരയി, കുളിയങ്കാല്‍, അലാമിപള്ളി, കോയമ്മല്‍, വിഷ്ണുമംഗലം, മാണിക്കോത്ത്, അതിഞ്ഞാല്‍, ബേക്കല്‍ എന്നിവിടങ്ങളില്‍ മരങ്ങള്‍, വൈദ്യുത തൂണുകളും കെട്ടിടങ്ങളിലെ മേല്‍കൂരകള്‍ അടക്കം നിലംപൊത്തി. മടിക്കൈ കണിയില്‍ പദ്മനാഭന്റെ വീടിനു തെങ്ങ് വീണു. ആളപായമുണ്ടായില്ല.

അതിഞ്ഞാലില്‍ വൈദ്യുത തൂണ്‍ പൊട്ടിവീഴുമ്പോള്‍ അതുവഴി ബേക്കല്‍ ഭാഗത്തു നിന്നു ഡ്യൂട്ടി കഴിഞ്ഞു കാഞ്ഞങ്ങാടു ഭാഗത്തേക്കു വരുകയായിരുന്നവന്ന രജ്ഞിത്ത്, അജയന്‍ എന്നീ പോലീസുകാര്‍ അത്ഭുതകമായി രക്ഷപ്പെട്ടു. ഇവരുടെ ഹെല്‍മെറ്റില്‍ വൈദ്യുത കമ്പിതട്ടിയതായി ഇവര്‍ വെളിപ്പെടുത്തി. ബേക്കലില്‍ ലോറിയപകടത്തില്‍പ്പെട്ടു ഒരാള്‍ കുടുങ്ങി കിടന്നു. ഇയാളെ കാഞ്ഞങ്ങാടു നിന്നു അഗ്‌നിശമനയെത്തി രക്ഷപ്പെടുത്തി.

കാസര്‍കോട്ട് പരക്കെ നാശം വിതച്ച് വേനല്‍ മഴയും ചുഴലിക്കാറ്റും

പലയിടങ്ങളിലും വൈദ്യുതി പൂര്‍ണമായും നിലച്ചു. ചിലയിടങ്ങളില്‍ കെ എസ് ഇ ബി അധികൃതര്‍ പാടുപെട്ട് രാത്രി തന്നെ വൈദ്യുതി പുന:സ്ഥാപിച്ചെങ്കിലും പല സ്ഥലങ്ങളും ഇപ്പോഴും വൈദ്യുതി പുന: സ്ഥാപിക്കാനായിട്ടില്ല. ചെമ്മട്ടംവയല്‍ കാലിച്ചാനടുക്കം റോഡില്‍ നന്ദപുരം കുന്നില്‍ 4 എച്ച് ടി ലൈന്‍ പൊട്ടി റോഡില്‍ വീണു ഗതാഗതം നിലച്ചു.

കാസര്‍കോട്ട് പരക്കെ നാശം വിതച്ച് വേനല്‍ മഴയും ചുഴലിക്കാറ്റും

മൈലാട്ടി - കാഞ്ഞങ്ങാട് 110 കെ.വി. ലൈന്‍ തകരാറിലായതിനാല്‍ കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ എന്നീ 110 കെ.വി. സ്റ്റേഷന്‍ പരിധിയിലും അവിടെ നിന്നു ഫീഡ് ചെയ്യുന്ന 33 കെ.വി. സ്റ്റേഷനുകളായ കാഞ്ഞങ്ങാട് ടൗണ്‍, ബേളൂര്‍, നീലേശ്വരം, തൃക്കരിപ്പൂര്‍, വെസ്റ്റ് എളേരി സ്റ്റേഷനുകളുടെ പരിധിയിലും വൈദ്യുതി മുടങ്ങി. ഇടിമിന്നല്‍ മൂലം ഡിസ്‌ക് ഫ്‌ളാഷ് ആയതാണ് കാരണം. എല്‍ എം എസ് ടീം വൈദ്യുതി പുന:സ്ഥാപിച്ചു.

തളങ്കരയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് നിലംപതിച്ച് വൈദ്യുതി ബന്ധം താറുമാറായി. വിവരമറിഞ്ഞ് കെ എസ് ഇ ബി പ്രവര്‍ത്തകരും ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരുമെത്തി ഏറെ പരിശ്രമത്തിനൊടുവില്‍ രാത്രി 2.30 മണിയോടെ വൈദ്യുതി പുന:സ്ഥാപിക്കാനായി.
കാസര്‍കോട്ട് പരക്കെ നാശം വിതച്ച് വേനല്‍ മഴയും ചുഴലിക്കാറ്റും

കാസര്‍കോട്ട് പരക്കെ നാശം വിതച്ച് വേനല്‍ മഴയും ചുഴലിക്കാറ്റും
  കാറ്റില്‍ തെങ്ങ് വീണ് തകര്‍ന്ന മടിക്കൈ കണിയില്‍ പദ്മനാഭന്റെ വീട് 

കാസര്‍കോട്ട് പരക്കെ നാശം വിതച്ച് വേനല്‍ മഴയും ചുഴലിക്കാറ്റും
പെരിയയില്‍ ഇടി വീണ് തകര്‍ന്ന തെങ്ങ്

കാസര്‍കോട്ട് പരക്കെ നാശം വിതച്ച് വേനല്‍ മഴയും ചുഴലിക്കാറ്റും
കാറ്റില്‍ വീണ തെങ്ങ് മുറിച്ചുമാറ്റാനുള്ള ശ്രമത്തില്‍ ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

Keywords: Kasaragod, Kerala, news, Rain, Kanhangad, Summer Rain causes destruction
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL