സമ്മര്‍ കോച്ചിംഗ് ക്യാമ്പിനു തുടക്കമായി
Apr 16, 2012, 08:46 IST
കാസര്‍കോട്: ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍, കേരള ഫുട്ബോള്‍ അസോസിയേഷന്‍, ഓസ്കാര്‍ റസൂല്‍ പൂക്കുട്ടി ഫുട്ബോള്‍ ഡെവലപ്പ്മെന്റ് ഫൌണ്ടേഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമ്മര്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പിനു വലിയ കൊവ്വളിലുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഗ്രൌണ്ടില്‍ തുടക്കമായി. ക്യാമ്പ് ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്തു. എം.ടി.പി. അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. സി. ദാവൂദ്, ടി.വി.ബാലകൃഷ്ണന്‍, ഇന്ത്യന്‍ താരം എം.സുരേഷ്, പി.കുഞ്ഞികൃഷ്ണന്‍, കെ.വി.ഗോപാലന്‍, കെ.മധു സൂധനന്‍, ടി.വി.ഗോപാലകൃഷ്ണന്‍, സി.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ സംസ്ഥാന താരവും കണ്ണൂര്‍ യൂിവേഴ്സിറ്റി താരവുമായിരുന്ന എം.അഹമ്മദ് റാഷിദ് പരിശീലകനാണ്. ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ പതിമൂന്നു വയസ്സിനു താഴെയുള്ള 30 കുട്ടികളാണുള്ളത്.
Keywords: Summer coaching camp, Trikaripur