2005ല്‍ സുല്‍ഫിഖറിന്റെ സഹോദരന്‍ ഖാലിദിന്റെ ജീവന്‍ അപഹരിച്ചതും വാഹനാപകടം
Aug 11, 2014, 00:59 IST
കാസര്‍കോട്: (www.kasargodvartha.com 11.08.2014) രണ്ട് ആണ്‍ തരികളെയാണ് ബദിയഡുക്ക ഗോളിയഡുക്കയിലെ റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ ഹസന്‍ മാസ്റ്റര്‍ - നജ്മ ദമ്പതികള്‍ക്ക് വാഹനാപകടത്തില്‍ നഷ്ടമായത്. ഞായറാഴ്ച വൈകിട്ട് ഉപ്പള ജുമാമസ്ജിദ് എതിര്‍വശത്തുണ്ടായ വാഹനാപകടത്തിലാണ് ഹസന്‍ മാസ്റ്ററുടെ മകന്‍ സുല്‍ഫിഖര്‍ മരിച്ചത്. ഒമ്പത് വര്‍ഷം മുമ്പ് പെര്‍ള ചെക്ക് പോസ്റ്റിന് മുന്നിലുണ്ടായ അപകടത്തിലാണ് സുല്‍ഫിഖറിന്റെ സഹോദരന്‍ ഖാലിദിനെ മരണം തട്ടിയെടുത്തത്.
ഉപ്പളയിലെ ഭാര്യാ വീട്ടില്‍ നിന്നും മടങ്ങുന്നതിനിടെ മംഗലാപുരത്ത് നിന്നും വരികയായിരുന്ന ലോറിയിടിച്ചാണ് സുല്‍ഫിഖര്‍ മരിച്ചത്. അപകട സമയത്ത് കൂടെയുണ്ടായിരുന്ന ആറു വയസുകാരി മകള്‍ ഷാസില്‍ പരിക്കുകളോടെ ചികിത്സയിലാണ്.
ബസ് കണ്ടക്ടറായിരുന്ന ഖാലിദ് പെര്‍ള ചെക്ക്‌പോസ്റ്റില്‍ ബസിന്റെ പഞ്ചിംഗ് നടത്തി റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓമ്‌നി വാനിടിച്ചാണ് മരിച്ചത്. ഇതേതുടര്‍ന്നുണ്ടായ ബസ് തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അന്ന് ചെക്ക് പോസ്റ്റിലെ പഞ്ചിംഗ് അധികൃതര്‍ ഒഴിവാക്കുകയായിരുന്നു. ബസുകളുടെ മത്സരയോട്ടം തടയുന്നതിന് വേണ്ടിയായിരുന്നു ആര്‍.ടി.ഒയുടെ നിര്‍ദേശ പ്രകാരം പെര്‍ള ചെക്ക്‌പോസ്റ്റില്‍ പഞ്ചിംഗ് ഏര്‍പെടുത്താന്‍ തീരുമാനിച്ചത്.
അവിവാഹിതനായിരുന്ന ഖാലിദിന്റെ വേര്‍പാട് കുടുംബത്തെ ആകെ തളര്‍ത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തില്‍ മറ്റൊരു ദുരന്തം കൂടി സുല്‍ഫിഖറിന്റെ മരണത്തോടെയെത്തി. ഇലക്ട്രിക്കല്‍ ജോലി ചെയ്താണ് സുല്‍ഫിഖര്‍ കുടുംബത്തെ പോറ്റിയിരുന്നത്. സുല്‍ഫിഖറിന്റെ വിയോഗം ഭാര്യയെയും പറക്കമറ്റാത്ത മക്കളെയും അനാഥാരാക്കി.
ഏവര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു സുല്‍ഫിഖറിന്റെ പെട്ടെന്നുള്ള മരണം കുടുംബക്കാരെയും നാട്ടുകാരെയെല്ലാം കണ്ണീരിലാഴ്ത്തി.
ഭാര്യ: ഷാസിയ. ഷബീല്‍ മകനാണ്. സഹോദരങ്ങള്‍: സിറാജ്, റൗഫ്, ആഷിഖ് (ദുബൈ).

Related News:
ഉപ്പളയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മകള്‍ക്ക് പരിക്ക്
Keywords : Kasaragod, Death, Accident, Family, Badiyadukka, Sulfiqar, Khalid, Bus, Bike Accident.