city-gold-ad-for-blogger

ഇന്തോനേഷ്യയില്‍ മരിച്ച സുലൈമാന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

കാസര്‍കോട്: (www.kasargodvartha.com 14/05/2015) ഇന്തോനേഷ്യന്‍ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ച നായന്മാര്‍മൂല പെരുമ്പള റോഡിലെ മുഹമ്മദ് - ഫാത്വിമ ദമ്പതികളുടെ മകന്‍ സുലൈമാന്റെ (47) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി. ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ മുഖ്യമന്ത്രിയെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖാന്തിരം ഗസ്റ്റ് ഹൗസില്‍വെച്ച് കണ്ട സുലൈമാന്റെ സഹോദരന്‍ ഹമീദാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

നോര്‍ക്ക മുഖാന്തരം ഇന്തോനേഷ്യയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുകയെന്ന് മുഖ്യമന്ത്രിയും മന്ത്രി കെ.സി. ജോസഫും സഹോദരനെ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കണമെങ്കില്‍ 5,000 ഡോളറോളം കെട്ടിവെക്കേണ്ടതുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ ബന്ധുക്കളെ അറിയിച്ചത്.

ആശുപത്രി ചിലവും വിമാന ടിക്കറ്റും അടക്കം നാല് ലക്ഷത്തിലധികം രൂപ വേണ്ടിവരുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഇത്രയുംവലിയൊരു തുക കുടുംബത്തിന് കണ്ടെത്താന്‍ സാധിക്കില്ലെന്ന് സഹോദരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

പ്രവാസികാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രി കെ.സി. ജോസഫിന്റെ ഓഫീസ് വഴി ഇതിനുള്ള രേഖകള്‍ ഇന്ത്യന്‍ എംബസിക്ക് വ്യാഴാഴ്ച വൈകിട്ടോടെ അയച്ചുകൊടുത്തിട്ടുണ്ട്. ഇതിന്റെ വിവരം വെള്ളിയാഴ്ച മാത്രമേ അറിയുകയുള്ളൂ. സുലൈമാന്റെ സഹോദരന്‍ ഹമീദിനോടൊപ്പം മമ്മു ചാല, ഹാരിസ്, ഖലീല്‍ നുള്ളിപ്പാടി തുടങ്ങിയവരും ഉണ്ടായിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഇന്തോനേഷ്യയില്‍ മരിച്ച സുലൈമാന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

Related News:
കാസര്‍കോട് സ്വദേശി ഇന്തോനേഷ്യയില്‍ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

Keywords :  Chief Minister, Letter, Indonesia,  Airport, Obituary, Kasaragod, Kerala, Naimaramoola,  Cardiac Arrest,   Sulaiman's family meet CM. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia