city-gold-ad-for-blogger

ഇന്തോനേഷ്യയില്‍ മരിച്ച സുലൈമാന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിക്കും

കാസര്‍കോട്: (www.kasargodvartha.com 17/05/2015) ഇന്തോനേഷ്യന്‍ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ച നായന്മാര്‍മൂല പെരുമ്പള റോഡിലെ മുഹമ്മദ് - ഫാത്വിമ ദമ്പതികളുടെ മകന്‍ സുലൈമാന്റെ (47) മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിക്കും.

ഇന്തോനേഷ്യയില്‍ നിന്നും ഞായറാഴ്ച രാത്രി 7.30 മണിയോടെ കൊച്ചിയിലേക്ക് പുറപ്പെടുന്ന എയര്‍ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. രാത്രി 11 മണിയോടെ കൊച്ചിയിലെത്തുന്ന മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മൃതദേഹം രാത്രിയില്‍ തന്നെ കാസര്‍കോട്ടേക്ക് കൊണ്ട് വരും. രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ചാലക്കുന്ന് ഉമര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കാസര്‍കോട്ട് ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും പ്രവാസികാര്യകാര്യം മന്ത്രി കെ.സി. ജോസഫിനേയും സഹോദരന്‍ ഹമീദ് കണ്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്ക വഴി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്തോനേഷ്യയിലെ ഇന്ത്യന്‍ എംബസിവഴി നടത്തിയത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആശുപത്രിയിലും വിമാന ടിക്കറ്റും മറ്റുമായും ഏതാണ്ട് നാല് ലക്ഷത്തോളം രൂപ കെട്ടിവെക്കണമെന്ന് അറിയിച്ചിരുന്നു. മൃതദേഹം കൊണ്ടുവരാനുള്ള ചെലവ് മുഴവനും സര്‍ക്കാരാണ് വഹിച്ചത്. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ എന്നിവരുടെ ശ്രമഫലമായാണ് സര്‍ ക്കാര്‍ നടപടി സ്വീകരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇക്കഴിഞ്ഞ മെയ് 12നാണ് സുലൈമാന്‍ ഇന്തോനേഷ്യന്‍ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്.
ഇന്തോനേഷ്യയില്‍ മരിച്ച സുലൈമാന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിക്കും

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia