പെരിയ കേന്ദ്രസര്‍വ്വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി 16 പേരുടെ കൂട്ട ആത്മഹത്യാ ഭീഷണി
Oct 6, 2016, 11:28 IST
പെരിയ: (www.kasargodvartha.com 06/10/2016) പെരിയ കേന്ദ്രസര്‍വ്വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി 16 പേരുടെ കൂട്ട ആത്മഹത്യാ ഭീഷണി. കേന്ദ്രസര്‍വ്വകലാശാലയ്ക്കായി പെരിയയില്‍ സ്ഥലം വിട്ട് കൊടുത്തവരാണ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കേന്ദ്രസര്‍വ്വകലാശാലയ്ക്ക് സ്ഥലം വിട്ട് കൊടുക്കുമ്പോള്‍ ഇവിടെ ജോലി നല്‍കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ നാളിതുവരെ ഈ ഉറപ്പ് പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നും ഈ സാഹചര്യത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതെന്നും ഇവര്‍ പറയുന്നു.
ബുധനാഴ്ച രാത്രി 10 മണിയോടെയാണ് പ്രദേശവാസികളായ 14 പേര്‍ കേന്ദ്രസര്‍വ്വകലാശാലയുടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ കയറിയത്. തുടര്‍ന്ന് തങ്ങളുടെ ആവശ്യം ഉന്നയിക്കുകയും ആത്മഹത്യാഭീഷണി മുഴക്കുകയുമായിരുന്നു. യുവാക്കള്‍ ഇപ്പോഴും കെട്ടിടത്തിന് മുകളില്‍ തന്നെയാണുള്ളത്.
തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ ഇറങ്ങില്ലെന്നാണ് ഇവരുടെ നിലപാട്. കേന്ദ്രസര്‍വ്വകലാശാല അധികൃതരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും യുവാക്കളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. തങ്ങളുടെ ആവശ്യത്തിന് രേഖാമൂലം ഉറപ്പ് നല്‍കാതെ താഴെയിറക്കാന്‍ ശ്രമിച്ചാല്‍ ചാടുമെന്നാണ് യുവാക്കളുടെ ഭീഷണി. ഇതോടെ അധികൃതര്‍ കുഴങ്ങുകയാണ്.

Keywords: Periya, Kasaragod, Kerala, Suicide-attempt, Central University, Suicide threat of 16 at Periya University campus