city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയുടെ ആത്മഹത്യ; അധികൃതര്‍ തിരിഞ്ഞ് നോക്കാത്തത് പ്രതിഷേധാര്‍ഹം: യൂത്ത് ലീഗ്

കാസര്‍കോട്: (www.kasargodvartha.com 05/11/2016) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയും ബെളളൂര്‍ നാട്ടക്കല്‍ കലേരിയിലെ പരേതനായ വിശ്വനാഥന്റെ ഭാര്യയുമായ രാജീവി(60) ആത്മാഹത്യ ചെയ്ത സംഭവത്തില്‍ അധികൃതര്‍ തിരിഞ്ഞ് നോക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി ഡി കബീറും പറഞ്ഞു.

മുഖ്യമന്ത്രി ജില്ലയിലുള്ള വെള്ളിയാഴ്ചയാണ് ആത്മാഹത്യ നടന്നത്. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടും പഞ്ചായത്ത് ഭരണസമിതിയോ, എന്‍ഡോസള്‍ഫാന്‍ സെല്‍ ഉദ്യോഗസ്ഥരോ, ജില്ലാ ഭരണകൂടമോ ശനിയാഴ്ച ഉച്ചവരെ തിരിഞ്ഞ് നോക്കുക പോലും ചെയ്തിട്ടില്ല. ജില്ലാ കലക്ടറോട് വിവരം പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ജില്ലയിലുള്ളത് കൊണ്ട് എല്ലാവരും തിരക്കിലായിരുന്നു എന്ന മറുപടിയാണ് ലഭിച്ചത്.
ഹൃദ്‌രോഗിയായ രാജീവി മതിയായ ചികിത്സക്ക് അവസരമില്ലാത്തതിലുള്ള നിരാശയും മക്കള്‍ക്ക് കടബാധ്യത കൂടുന്നത് മൂലമുള്ള വിഷമവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കുടുംബക്കാരില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയുടെ ആത്മഹത്യ; അധികൃതര്‍ തിരിഞ്ഞ് നോക്കാത്തത് പ്രതിഷേധാര്‍ഹം: യൂത്ത് ലീഗ്മാരകമായ രോഗമുള്ളവര്‍ക്ക് നീതി മെഡിക്കല്‍സ്‌റ്റോര്‍ വഴി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന മരുന്നുകള്‍ ലഭിക്കാതായിട്ട് മാസങ്ങളായി. ഇത് പരിഹരിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുണ്ടായിട്ടില്ല. മരിച്ച രാജിവിയുടെ കുടുംബത്തിന് അടിയന്തിരമായും ധനസഹായം നല്‍കണം. സര്‍ക്കാറിന്റെയും, പഞ്ചായത്ത് ഭരണസമിതിയുടെയും ഇത്തരം മനുഷ്യത്യരഹിതമായ സമീപനം അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയരണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Youth League, Endosulfan, Endosulfan Victim, Suicide, Suicide of Endosulfan victim: MYL against government

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia