പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് 14 കാരി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു
May 3, 2016, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.05.2016) പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് 14 കാരി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച വൈകുന്നേരം ചെമ്മട്ടംവയലിലാണ് സംഭവം. സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയായ ചെമ്മട്ടംവയല്‍ മോലോത്തുംകുഴി സ്വദേശിനിയാണ് വീട്ടുപറമ്പിലെ കിണറില്‍ ചാടിയത്.
വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ടുനിന്നും ഫയര്‍ ഫോഴ്‌സ് എത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക്് സാരമായി പരിക്കേറ്റ പെണ്‍കുട്ടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒമ്പതാം തരം പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ വഴക്കുപറഞ്ഞിരുന്നതായി സൂചനയുണ്ട്. ഇതായിരിക്കാം ആത്മഹത്യാശ്രമത്തിനുകാരണമെന്ന് സംശയിക്കുന്നു.
Keywords: Examination, Suicide-attempt, Kasaragod, Kanhangad, Well, Student, Chemmattam vayal, 9th Student, Girl, Fire force