city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലഹരി കിട്ടാത്തതില്‍ മനം നൊന്ത് പതിനാലുകാരന്റെ ആത്മഹത്യാശ്രമം: നാട്ടുകാര്‍ കഞ്ചാവ് വില്‍പ്പനക്കാരെ കയ്യോടെ പിടികൂടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.02.2016) ലഹരി കിട്ടാത്തതില്‍ മനം നൊന്ത് കുശാല്‍നഗറിലെ പതിനാലുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് നഗരത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ലഹരി കിട്ടാത്ത അസ്വസ്ഥതയില്‍ ബന്ധുവിന്റെ വാടക വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടുകാരുടെ കൃത്യസമയത്തുള്ള ഇടപെടല്‍ മൂലമാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്.

കുട്ടിയെ ഗുരുതര നിലയില്‍ കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ സംഘടിച്ചെത്തി കുശാല്‍നഗറിലും പരിസരത്തും കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തെ പിടികൂടി കൈകാര്യം ചെയ്തു. കഞ്ചാവ് വില്‍പ്പന ലോബിയില്‍പെട്ട ആവിയില്‍ സ്വദേശി പി കെ സൈനുദ്ദീന്‍ (32), കുശാല്‍ നഗറില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബദിയഡുക്ക സ്വദേശി ബി ഷാജി (42) എന്നിവരെ നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷം പോലീസിലേല്‍പ്പിച്ചു. ഇവരില്‍ നിന്നും കഞ്ചാവ് പൊതികളും കണ്ടെടുത്തിട്ടുണ്ട്. സംഘത്തില്‍പെട്ട മറ്റൊരു യുവാവ് ബൈക്കില്‍ രക്ഷപ്പെട്ടു.

പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം, ആവിക്കര, കുശാല്‍നഗര്‍, കോട്ടച്ചേരി ബസ്സ്റ്റാന്‍ഡ് പരിസരം, കാഞ്ഞങ്ങാട് സൗത്ത് സ്‌കൂള്‍ പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി പേര്‍ കഞ്ചാവ് വില്‍പ്പനയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. കാഞ്ഞങ്ങാട്ടേക്ക് കഞ്ചാവ് എത്തുന്നത് ഇടുക്കിയില്‍ നിന്നാണെന്നാണ് പോലീസിന് ലഭിച്ച സൂചന. കാഞ്ഞങ്ങാട്ടെ കഞ്ചാവ് ലോബി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തി വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. അതിനിടെ കഞ്ചാവിന്റെ യഥാര്‍ത്ഥ ഉറവിടം തേടി കാസര്‍കോട് നര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി, ടി പി പ്രേമരാജനും സംഘവും ഒഡിഷയിലെ ബരാംപൂരില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍ വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്നത് ഇടുക്കി രാജക്കാട് സ്വദേശി സജി തോമസാണെന്നാണ് പോലിസിന് ലഭിച്ച വിവരം. സജി തോമസിന്റെ പേരില്‍ കാസര്‍കോട്ട് മൂന്ന് കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. സജി ഇപ്പോള്‍ ഒഡിഷ ബരാംപൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. ആന്ധ്ര, ഒഡിഷ, ചത്തീസ്ഗഡ് മേഖലയില്‍ നിന്ന് കഞ്ചാവ് കടത്തിയതിനും കൃഷി നടത്തിയതിനും മുപ്പതോളം മലയാളികളാണ് മാവോയിസ്റ്റ് മേഖലയില്‍ ജയിലുകളില്‍ തടവ് ശിക്ഷ അനുഭവിക്കുന്നത്.
ലഹരി കിട്ടാത്തതില്‍ മനം നൊന്ത് പതിനാലുകാരന്റെ ആത്മഹത്യാശ്രമം: നാട്ടുകാര്‍ കഞ്ചാവ് വില്‍പ്പനക്കാരെ കയ്യോടെ പിടികൂടി

Keywords: Suicide-attempt, Kanhangad, Student, kottacheri, Padannakad, kasaragod.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia