പോലീസ് സ്റ്റേഷനില്‍ ടോയ്‌ലറ്റ് ക്ലീനര്‍ കുടിച്ച് യുവതി ആത്മഹത്യാശ്രമം നടത്തിയ സംഭവം; കാമുകനെതിരെ ബലാത്സംഗത്തിന് കേസ്
Jan 19, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 19.01.2016) പോലീസ് സ്റ്റേഷനില്‍ ടോയ്‌ലറ്റ് ക്ലീനര്‍ കുടിച്ച് യുവതി ആത്മഹത്യാശ്രമം നടത്തിയ സംഭവം വഴിത്തിരിവില്‍. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കാമുകനെതിരെ പോലീസ് കേസെടുത്തു. മൈസൂര്‍ സുല്‍ത്താന്‍പാര്‍ക്കിന് സമീപത്തെ 29 കാരിയായ യുവതിയുടെ പരാതിപ്രകാരം ചെമനാട്ടെ അറഫാത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. പീഡിപ്പിച്ച് ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രം നടത്തുകയും പീന്നീട് വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയും ചെയ്്തുവെന്നാണ് യുവതിയുടെ പരാതി.
2008ല്‍ യുവതിയെ ബംഗളൂരുവിലെ ബന്ധുവീട്ടില്‍ കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവത്രെ. പിന്നീട് മംഗലാപുരത്ത് വെച്ച് പീഡപ്പിക്കുകയും രണ്ട് തവണ ഗര്‍ഭിണിയാവുകയും ഗര്‍ഭഛിദ്രം നടത്തിയതായും പരാതിയില്‍ പറയുന്നു. അറഫാത്തും യുവതിയും അകന്ന ബന്ധുക്കളാണ്. ഹോംനഴ്‌സായ യുവതിയുടെ മൈസൂരിലെ ബന്ധുവീട്ടില്‍ താമസിച്ചാണ് അറഫാത്ത് പഠിച്ചതെന്നാണ് പറയുന്നത്. ഇതിനിടയില്‍ ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
പിന്നീട് ഗള്‍ഫിലേക്ക് പോയ അറഫാത്ത് യുവതിയുമായി ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. ഈ മാസം അറഫാത്ത് ഗള്‍ഫില്‍ നിന്നും വന്നതറിഞ്ഞ് യുവതി ചെമ്മനാട്ടെ വീട്ടില്‍ എത്തി വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് തയാറാവാത്തതിനെ തുടര്‍ന്നാണ് അറഫാത്തിനെതിരെ യുവതി ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് യുവതി പോലീസ് സ്റ്റേഷന്‍ പരിസരത്തു വെച്ച് ടോയ്‌ലറ്റ് ക്ലീനര്‍ കുടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകകയായിരുന്നു.
അവശനിലയിലായ യുവതി മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറഫാത്തിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

![]() |
Keywords: Police-station, Suicide-attempt, Love, Molestation, Kasaragod, Youth, Case, Complaint.