city-gold-ad-for-blogger

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുഹൈല്‍ ഹസന്‍ വധശ്രമക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസിന്റെ ആള്‍ക്കൂട്ടമില്ലാ സമരം

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.04.2020) യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുഹൈല്‍ ഹാസനു നേരെ സി പി എം പ്രവര്‍ത്തകര്‍ നടത്തിയ കൊലപാതക ശ്രമത്തിനെതിരെ പ്രതിഷേധമുയര്‍ത്തിക്കൊണ്ടും, പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കാഞ്ഞങ്ങാട് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനു മുമ്പില്‍ നില്‍പ്പ് സമരം നടത്തി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുഹൈല്‍ ഹസന്‍ വധശ്രമക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസിന്റെ ആള്‍ക്കൂട്ടമില്ലാ സമരം

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ആള്‍ക്കൂട്ടമില്ലാ പ്രതിഷേധ സമരം. നിയോജക മണ്ഡലം പ്രസിഡണ്ട് സന്തു ടോം ജോസ്, സംസ്ഥാന സെക്രട്ടറി നോയല്‍ ടോം ജോസ്, ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ ചിത്താരി, മുന്‍ ജില്ലാ സെക്രട്ടറി നിഷാന്ത് കല്ലിങ്കല്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.

വാര്‍ത്ത അയച്ചു തന്നത്: നാസര്‍ കൊട്ടിലങ്ങാട്


Keywords: Kasaragod, Kanhangad, Kerala, News, Murder, Attempt, Congress, Protest, Suhail murder attempt; Congress protested

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia