പൂക്കളുടെ സൗരഭ്യം നുകരാന്‍ അന്ധവിദ്യാലയത്തില്‍ 'സുഗന്ധ ഉദ്യാനം'
Jul 6, 2012, 12:48 IST
കാസര്‍കോട്: പൂക്കളുടെ നിറവും ഭംഗിയും നുകരാന്‍ കഴിയാത്ത നിര്‍ഭാഗ്യരായ കുട്ടികള്‍ക്ക് വേണ്ടി പൂക്കളുടെ സൗരഭ്യം പരത്തുന്ന 'സുഗന്ധ ഉദ്യാനം' എന്ന ആശയവുമായി നീലേശ്വരം കടിഞ്ഞിമൂലയിലെ പ്രദേശിക കാര്‍ഷിക ശാസ്ത്രജ്ഞന്‍ പി.വി. ദിവാകരന്‍ തന്റെ പുതിയ യത്‌നവുമായി രംഗത്തെത്തി.
കാസര്‍കോട് വിദ്യാനഗറിലുള്ള ഗവ. അന്ധവിദ്യാലയത്തില്‍ മുന്നൂറില്‍പരം മുല്ലച്ചെടികളും, പാരിജാതവും, സുഗന്ധി, പിച്ചി, സ്‌പൈഡര്‍ മുല്ല, ഇലഞ്ഞി, അശോകം, പനിനീര്‍ മുതലായ ചെടി തൈകള്‍ വെച്ചാണ് സുഗന്ധ ഉദ്യാനം സജ്ജമാക്കുന്നത്.
ഉദ്യാനത്തിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ ഒരു സുഗന്ധ പുഷ്പത്തിന്റെ ചെടി ഭൂമിക്ക് സമര്‍പ്പിച്ച് നിര്‍വ്വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ അര്‍ജ്ജുനന്‍ അദ്ധ്യക്ഷ വഹിച്ചു. അബ്ദുര്‍ റഹ്മാന്‍ കുഞ്ഞ്, അബ്ബാസ് ബീഗം എന്നിവര്‍ സംസാരിച്ചു. വിദ്യാലയത്തിലെ പ്രധാനാധ്യാപകന്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു. ഈ നൂതന പദ്ധതി കേരളത്തിലെ മുഴുവന്‍ അന്ധവിദ്യാലയങ്ങളിനും നടപ്പില്‍ വരുത്താന്‍ വേണ്ടി വിദ്യാഭ്യാസ വകുപ്പിനോട് അധികാരികളോട് ആവശ്യപ്പെടുമെന്ന് പി.വി. ദിവാകരന്‍ പറഞ്ഞു.
Keywords: Sugandha Udyanam, Kasaragod blind school, S cientist P.V.Divakaran, Nileshwaram