തളങ്കരയില്‍ അമ്പതടി താഴ്ചയുള്ള കിണറില്‍ ജോലി ചെയ്യുന്നതിനിടെ തൊഴിലാളി ശ്വാസം മുട്ടി കുഴഞ്ഞുവീണു; അഗ്‌നിശമനസേന രക്ഷപ്പെടുത്തി
May 2, 2016, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 02.05.2016) തളങ്കര തെരുവത്ത് അമ്പതടി താഴ്ചയുള്ള കിണറില്‍ ജോലി ചെയ്യുന്നതിനിടെ തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു. ഉടന്‍ തന്നെ അഗ്‌നിശമനസേനയെത്തി തൊഴിലാളിയെ രക്ഷപ്പെടുത്തി.
തിങ്കളാഴ്ച രാവിലെ 8.45 മണിയോടെയാണ് സംഭവം. തെരുവത്തെ സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പിലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ മഞ്ജുനാഥ(28)യാണ് കുഴഞ്ഞുവീണത്. കിണര്‍ജോലിക്കിടെ വായുസഞ്ചാരമില്ലാത്തതിനാല്‍ മഞ്ജുനാഥ് സ്വാസം മുട്ടി തളര്‍ന്നുവീഴുകയായിരുന്നു. ഫയര്‍മാന്‍ ഡ്രൈവര്‍ അരുണ്‍കുമാറാണ് മഞ്ജുനാഥിനെ പുറത്തെടുത്തത്.
അപ്പോഴേക്കും യുവാവ് അബോധാവസ്ഥയിലായിരുന്നു. മഞ്ചുനാഥിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍പം കൂടി വൈകിയിരുന്നെങ്കില്‍ മഞ്ചുനാഥിന്റെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു.
Keywords: Thalangara, Well, fire force, Kasaragod, Worker, Fireman, Theruvath, Manjunatha.