സുധീഷ ജീവനൊടുക്കിയ സംഭവത്തില്‍ ഡി വൈ എസ് പി അന്വേഷണം തുടങ്ങി; മാര്‍ക്കുകുറഞ്ഞ പ്രശ്നത്തിന് പുറമെ മറ്റുകാരണങ്ങളും അന്വേഷിക്കുന്നു
Nov 8, 2017, 10:50 IST
കാസര്‍കോട്: (www.kasargodvartha.com 08/11/2017) വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുഡ്ലു ആര്‍ ഡി നഗര്‍ ഹൊസമന റോഡിലെ സുഭാഷ് -സൂറത്ത്കല്‍ ശൈലജ ദമ്പതികളുടെ മകള്‍ സുധീഷ (15) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമമായിരിക്കാം സുധീഷ ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. എന്നാല്‍ ആത്മഹത്യക്ക് മറ്റുകാരണങ്ങളെന്തെങ്കിലും ഉണ്ടോയെന്നതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
സുധീഷയുടെ മൊബൈല്‍ഫോണും പോലീസ് പരിശോധിച്ചുവരുന്നുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെയും മറ്റുബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. സുധീഷയുടെ മരണവിവരമറിഞ്ഞ് സൂറത്ത്കല്ലിലുള്ള മാതാപിതാക്കള്‍ കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്. ഇതിനുശേഷമായിരിക്കും മൊഴിയെടുക്കുക. ചൊവ്വാഴ്ച ഉച്ചയോടെയാണ് സുധീഷയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മാതാവ് ശൈലജയുടെ സഹോദരി ശോഭയുടെ വീട്ടില്‍ താമസിച്ച് പഠിച്ചു വരികയായിരുന്നു സുധീഷ.
ചൊവ്വാഴ്ച സ്‌കൂള്‍ അവധിയായിരുന്നു. ശോഭ പി ടി എ യോഗം ഉള്ളതിനാല്‍ പ്രോഗ്രസ് കാര്‍ഡില്‍ ഒപ്പിടാനായി സ്‌കൂളിലേക്ക് പോയ സമയത്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. കട്ടിലിന് മുകളില്‍ കസേരയിട്ട് ഹുക്കില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഈയടുത്ത് നടന്ന പരീക്ഷയില്‍ നാല് എ പ്ലസ് അടക്കം മാര്‍ക്ക് ലഭിച്ചെങ്കിലും പ്രതീക്ഷിച്ച മാര്‍ക്ക് നേടാനാവാത്തതില്‍ സുധീഷ മനോവിഷമത്തിലായിരുന്നു. എന്നാല്‍ ആത്മഹത്യക്ക് ഇതാണ് കാരണമെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Related News:
കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
സുധീഷയെ കടുങ്കൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമമാണെന്ന് സൂചന
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Death, Investigation, DYSP, Police, Parents, School, News, Sudheesha's death; police investigation started.