സുധയെ ചവിട്ടിക്കൊന്ന് തോട്ടില്‍ ഉപേക്ഷിച്ചതാണെന്ന് സൂചന
Mar 6, 2014, 12:58 IST
മുള്ളേരിയ: ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അടുക്കം പിണ്ടിക്കൈയില്‍ ഭര്‍തൃമതിയായ യുവതിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സൂചന. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തുവരികയാണ്.
മൂന്ന് ദിവസം മുമ്പ് യുവതിയെ വീട്ടില്‍ വെച്ച് മര്‍ദിക്കുകയും മര്‍ദനമേറ്റ് നിലത്തുവീണതിന് ശേഷം തുരുതുരാ ചവിട്ടുകയും ചെയ്തതിനെതുടര്‍ന്നാണ് യുവതി മരിച്ചതെന്നാണ് ഭര്‍ത്താവ് പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. യുവതിയുടെ മൃതദേഹം പാതിരാത്രി താന്‍ തന്നെ ചുമന്നുകൊണ്ടുപോയി തോട്ടില്‍ ഉപേക്ഷിച്ചതാണെന്നും ഭര്‍ത്താവ് പറഞ്ഞതായി ആദൂര്‍ പോലീസ് വ്യക്തമാക്കി.
അടുക്കംപിണ്ടിക്കൈയിലെ അഗസ്റ്റിന്റെ ഭാര്യ സുധ എന്ന ആലീസാ (36) ണ് മരിച്ചത്. രണ്ടര മാസം പ്രായമായ കൈക്കുഞ്ഞുമായി ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ആദൂര്‍ സ്‌റ്റേഷനിലെത്തി അഗസ്റ്റിനാണ് സുധ തോട്ടില്‍ മരിച്ചുകിടക്കുകയാണെന്ന് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസും ആര്‍ഡിഒയും സ്ഥലത്തെത്തി മൃതദേഹം പരിശോധിക്കുകയും വിദഗദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു.
കസ്റ്റഡിയിലെടുത്ത അഗസ്റ്റിനെ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തായത്. മദ്യലഹരിയിലാണ് ഭാര്യയെ കൊന്നതെന്നാണ് അഗസ്റ്റിന്‍ പറയുന്നത്. അഗസ്റ്റിന്‍ സ്ഥിരം മദ്യപാനിയാണെന്നും വീട്ടില്‍ ഭാര്യയുമായി വഴക്കുകൂടുന്നതും അക്രമിക്കുന്നതും പതിവാണെന്നും പോലീസ് പറഞ്ഞു. സുധയുടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് കിട്ടിയതിന് ശേഷമേ കൊലപാതകം സംബന്ധിച്ച് സ്ഥിരീകരണം നടത്താന്‍ സാധിക്കുകയുള്ളുവെന്നും പോലീസ് സൂചിപ്പിച്ചു. സുധയുടെ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുഞ്ഞിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരിയണ്ണി ബേപ്പ് സ്വദേശിനിയായ സുധയെ മൂന്നര വര്‍ഷം മുമ്പാണ് അഗസ്റ്റിന്‍ വിവാഹം കഴിച്ച് ആലീസ് എന്ന് പേര് മാറ്റിയത്. നീലേശ്വരം കുമ്പളപ്പള്ളിയില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിയായി ജോലിചെയ്തുവരികയായിരുന്നു അഗസ്റ്റിന്‍. വിവാഹ ശേഷം അടുത്തകാലത്താണ് പിണ്ടിക്കൈയിലേക്ക് ഇവര്‍ താമസം മാറിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: House wife, Child, Obituary, Husband, Arrest, Kasaragod, Murder, Mulleria, Kerala, Dead body.
Advertisement:

![]() |
സുധയുടെ രണ്ടരമാസം പ്രായമായ കുഞ്ഞ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകയുടെ പരിചരണത്തില്‍. |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍