വലതു ഭാഗത്തു ഹൃദയ താളം പേറുന്നു സുധാകരന്‍
Sep 29, 2016, 15:30 IST
ഉറുമീസ് തൃക്കരിപ്പൂര്‍
തൃക്കരിപ്പൂര്‍: (www.kasargodvartha.com 29/09/2016) വലതു വശത്ത് ഹൃദയ താളവുമായി വില്ലേജ് ഓഫീസറായ പി പി സുധാകരന്‍. തൃക്കരിപ്പൂര്‍ കൊയങ്കരയിലെ പുതിയ പുരയില്‍ സുധാകരന്റെ ഹൃദയം ശരീരത്തിന്റെ വലതു വശത്താണ്. മനുഷ്യ ശരീരത്തില്‍ സാധാരണ ഹൃദയം ഇടതു വശത്താണ് കണ്ടുവരുന്നത്. എന്നാല്‍ ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന ഈ അപൂര്‍വ പ്രതിഭാസത്തിന്റെ ഉടമയയിട്ടും അത് സുധാകരനില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല എന്നതും പ്രത്യേകതയാണ്.
ഇപ്പോള്‍ വെള്ളൂര്‍ വില്ലേജ് ഓഫീസറായി ജോലി ചെയ്യുന്ന സുധാകരന് പ്രായം 51 ആയി. 13-ാം വയസില്‍ പനി വന്നു ചികിത്സക്കായി തൃക്കരിപ്പൂരിലെ ഡോ. കെ സുധാകരനെ കാണാന്‍ എത്തിയപ്പോഴാണ് തന്റെ വലതു ഭാഗത്താണ് ഹൃദയമെന്ന് സുധാകരന്‍ അറിയുന്നത്. ഇടതു ഭാഗത്ത് സ്‌തെതസ്‌കോപ് വെച്ച് പരിശോധിച്ച ഡോക്ടര്‍ക്ക് ഹൃദയമിടിപ്പ് കേള്‍ക്കാന്‍ കഴിഞ്ഞില്ല. വലതു ഭാഗത്ത് നിന്നും ഹൃദയത്തിന്റെ താളം ഡോക്ടര്‍ക്ക് കിട്ടുകയും ചെയ്തു.
സുധാകരന്റെ ഹൃദയം വലതു ഭാഗത്താണെന്ന് മനസിലാക്കിയ ഡോക്ടര്‍ എക്‌സറേ എടുത്തു കാണിച്ചു ബോധ്യപ്പെടുത്തുകയും ചെയ്തു. വലതു ഭാഗത്ത് ഹൃദയവുമായി വളരെ അപൂര്‍വമായി മാത്രമാണ് മനുഷ്യര്‍ ജീവിക്കുന്നത്. അവരില്‍ ചില പ്രത്യേകതകളും കാണാറുണ്ട്. എന്നാല്‍ വലതു ഭാഗം ഹൃദയം ഉണ്ടായിട്ടും ശാരീരികമായ അവശതയോ മറ്റു പ്രയാസങ്ങളോ ഇതുവരെ സുധാകരന് ഉണ്ടായിട്ടില്ല. പൊതുവേ വലതു ഭാഗം ഹൃദയം ഉള്ളവര്‍ക്ക് ഇടതു കൈക്ക് ശേഷികൂടുതല്‍ ഉണ്ടാകും. ഇവിടെ സുധാകരന് അത്തരം യാതൊരു വ്യത്യാസവും അനുഭവപ്പെടുന്നില്ല.
1997 ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറിയ സുധാകരന്‍ ആദ്യം പയ്യന്നൂര്‍ റീസര്‍വേ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. 2006 ല്‍ രണ്ടു വര്‍ഷം കണ്ണൂര്‍ കലക്ട്രേറ്റിലെ എ സെക്ഷനില്‍ യു ഡി ക്ലര്‍ക്കായി ജോലി ചെയ്തിരുന്നു. തൃക്കരിപ്പൂര്‍ പൂച്ചോലിലെ പരേതനായ വെളുത്തമ്പു - കുഞ്ഞിമാനിക്കം ദമ്പതികളുടെ മകനാണ്. ബിന്ദുവാണ് ഭാര്യ. ഇരട്ടകള്‍ അടക്കം അഞ്ചു സഹോദരങ്ങള്‍ സുധാകരനുണ്ട്.
Keywords : Trikaripur, Heart Patient, Kasaragod, PP Sudhakaran, Urumees Trikaripure.