അപ്രതീക്ഷിത അവധി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വെട്ടിലാക്കി
Jul 20, 2018, 20:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.07.2018) കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അപ്രതീക്ഷിതമായ അവധി നല്‍കിയത് രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ വെട്ടിലാക്കി. മറ്റു ജില്ലകളില്‍ അവധി നേരത്തേ തന്നെ പ്രഖ്യാപിച്ചപ്പോള്‍ ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ വെള്ളിയാഴ്ച രാവിലെ 7.50നാണ് അവധിക്കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍ മിക്ക സ്‌കൂളുകളിലെയും കുട്ടികള്‍ അപ്പോഴേക്കും സ്‌കൂളിലേക്ക് പുറപ്പെട്ടിരുന്നു.
നിശ്ചിത സമയത്ത് വരുന്ന സ്‌കൂള്‍ വാഹനങ്ങള്‍ അവധിക്കാര്യം അറിയാത്തതിനാല്‍ നിശ്ചിത കേന്ദ്രങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് പുറപ്പെട്ടിരുന്നു. നവമാധ്യമങ്ങളിലൂടെ വന്ന അറിയിപ്പ് പലരും കണ്ടതുമില്ല. ഇതുകാരണം വിദ്യാലയങ്ങളിലെത്തി തുറക്കാത്ത ഗേറ്റിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെനേരം കാത്തുനില്‍ക്കേണ്ടിയും വന്നു. കുട്ടികളെ ഒരുക്കി സ്‌കൂളിലേക്ക് വിട്ട് രക്ഷിതാക്കള്‍ ജോലി സ്ഥലങ്ങളിലേക്ക് പോയതോടെ സ്‌കൂള്‍ അവധിയാണെന്നറിഞ്ഞ് തിരിച്ചെത്തിയ മിക്ക കുട്ടികളും അടച്ചിട്ട വീടിന് മുന്നില്‍ കാത്തുനില്‍ക്കേണ്ടതായും വന്നു.
മലയോര മേഖലകളിലാകട്ടെ അവധിയാണെന്നറിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ അവധിയാണെന്ന പേരില്‍ ബസ് കണ്‍സഷന്‍ നല്‍കാന്‍ ചില ബസുകള്‍ തയ്യാറായതുമില്ല. കാലവര്‍ഷത്തെ തുടര്‍ന്ന് അവധി പ്രഖ്യാപിക്കാനുണ്ടായ അനിശ്ചിതത്വമാണ് ഇത്തരം പ്രയാസങ്ങള്‍ക്ക് കാരണമായത്. ജില്ലാ കളക്ടര്‍ സ്ഥലംമാറി പോയതിനാല്‍ പകരം ചാര്‍ജുള്ള എഡിഎം ആണ് അവധി പ്രഖ്യാപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Students, Sudden leave; Students trapped
< !- START disable copy paste -->