city-gold-ad-for-blogger

Sports | 'സക്സസ് ഫിയസ്റ്റ': നഗരസഭാ തലത്തില്‍ ഫുട്ബോള്‍ ടീം രൂപീകരിക്കുമെന്ന് കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം

'Success Fiesta': Kasaragod Municipality to Form Football Team, Says Chairman Abbas Beegam
Photo: Arranged

● ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നഗരസഭ ഫുട്ബോള്‍ കിറ്റ് നല്‍കും. 
● ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നവംബർ മാസത്തിൽ ആരംഭിക്കും.

കാസര്‍കോട്: (KasargodVartha) നഗരസഭയുടെ വിദ്യാഭ്യാസ-കായിക പ്രോത്സാഹന പദ്ധതിയായ 'സക്സസ് ഫിയസ്റ്റ'യുടെ ഭാഗമായി യു.പി. വിഭാഗം വിദ്യാർത്ഥികൾക്കായി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം. നവംബർ മാസത്തിൽ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിലൂടെ മികച്ച കളിക്കാരെ കണ്ടെത്തി നഗരസഭാ തലത്തിൽ ഒരു ഫുട്ബോൾ ടീം രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നഗരസഭ ഫുട്ബോള്‍ കിറ്റ് നല്‍കും. ആദ്യ റൗണ്ട് നോക്കൗട്ട് മത്സരങ്ങളും തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ ഹോം-എവേ മത്സരങ്ങളും അടക്കം വര്‍ണ്ണശബളമായ ചാമ്പ്യന്‍ഷിപ്പൊരുക്കാനാണ് നഗരസഭ പദ്ധതി തയ്യാറാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ടുള്ള ആലോചനാ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചടങ്ങിൽ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, രജനി കെ, കൗണ്‍സിലര്‍ സിദ്ധീഖ് ചക്കര, നഗരസഭാ സെക്രട്ടറി ജസ്റ്റിന്‍ പി.എ, നഗരസഭാ എഞ്ചിനീയര്‍ എന്‍ ഡി ദിലീഷ്, സ്കൂളുകളിലെ പ്രധാന അധ്യാപകര്‍, കായിക അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

'Success Fiesta': Kasaragod Municipality to Form Football Team, Says Chairman Abbas Beegam

നവംബർ മാസത്തിൽ ആരംഭിക്കുന്ന ഈ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വിദ്യാർത്ഥികൾക്ക് ഒരു പുത്തൻ അനുഭവമായിരിക്കും. നഗരസഭ നൽകുന്ന ഫുട്ബോൾ കിറ്റുകൾ അണിഞ്ഞ്, നോക്കൗട്ട് മത്സരങ്ങൾ മുതൽ ഹോം-എവേ മത്സരങ്ങൾ വരെ വിവിധ തരത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ അവർക്ക് അവസരം ലഭിക്കും.

#KasargodFootball, #YouthSports, #SuccessFiesta, #KeralaYouth, #StudentAthletes, #FootballChampionship

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia