city-gold-ad-for-blogger

തുളു അക്കാദമിക്ക് പുതിയ സാരഥികള്‍; സുബ്ബയ്യ റൈ ചെയര്‍മാന്‍

തുളു അക്കാദമിക്ക് പുതിയ സാരഥികള്‍; സുബ്ബയ്യ റൈ ചെയര്‍മാന്‍
Adv. Subbayya Rai
കാസര്‍കോട്: കാസര്‍കോട്ടെ തുളു അക്കാദമി പുനസംഘടിപ്പിച്ചു. ചെയര്‍മാനായി ബി. സുബ്ബയ്യ റൈയെയും സെക്രട്ടറിയായി മഞ്ചുനാഥ ആള്‍വയേയും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. ജില്ലാ കലക്ടറാണ് ട്രഷറര്‍.

എക്‌സ് ഒഫീഷോ്യ അംഗങ്ങളായി പി. കരുണാകരന്‍ എം.പി, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ എന്നിവരെയെയും അഡ്വ. സദാനന്ദ റൈ, കല്ലഗ ചന്ദ്രശേഖര റാവു, സുന്ദര ആരിക്കാടി, കേശവ പ്രസാദ്, ഹമീദ് കുഞ്ഞാലി, പ്രഭാകര നായക്, രഘുരാമ ആള്‍വ, അഡൂര്‍ ഉമേശ് നായക്, ശിവരാമ ആള്‍വ, ഗീത, ലോകനാഥ ഷെട്ടി, അഹമ്മദ് കുഞ്ഞി, ശ്യാമ പ്രസാദ്, ചന്ദ്രഹാസ റൈ, അബ്ദുല്‍ റഹ്മാന്‍ സുബ്ബയ്യക്കട്ട, വസന്ത്, ബാലകൃഷ്ണ തന്ത്രി എന്നിവരാണ് അംഗങ്ങള്‍.

തുളു അക്കാദമിക്ക് പുതിയ സാരഥികള്‍; സുബ്ബയ്യ റൈ ചെയര്‍മാന്‍കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്താണ് മഞ്ചേശ്വരം എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു മുന്‍കൈയ്യെടുത്ത് തുളു അക്കാദമി സ്ഥാപിച്ചത്. അക്കാദമിക്ക് മഞ്ചേശ്വരത്തിന് സമീപം ഒരേക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ തിരുവനന്തപുരത്തും, മുംബൈയിലും, കാസര്‍കോട്ടും നിരവധി സാംസ്‌ക്കാരിക പരിപാടികള്‍ തുളു അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. തുളു അക്കാദമിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ്.

വിസ്മൃതിയിലാഴുന്ന ഭാഷകളേയും, സംസ്‌ക്കാരങ്ങളേയും പുനരുജീവിപ്പിക്കാനുള്ള യത്‌നത്തിന്റെ ഭാഗമായാണ് തുളുഅക്കാദമി കേരളത്തില്‍ സ്ഥാപിച്ചത്. പ്രഥമ തുളു അക്കാദമിയുടെ ചെയര്‍മാന്‍ ഭാഷാ ശാസ്ത്ര വിദഗ്ദ്ധനും, സംസ്‌കൃത പണ്ഡിതനും, ചരിത്ര കാരനും, അധ്യാപകനുമായ ഡോ. വെങ്കിട രാജ പുണിഞ്ചിത്തായയാണ്. പുതിയ ചെയര്‍മാന്‍ സുബ്ബയ്യ റൈ മംഗലാപുരത്തെ പ്രമുഖ അഭിഭാഷകനും, കാസര്‍കോട് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും, പരേതനായ മുന്‍ എം.പി, ഐ രാമ റൈയുടെ മകനും, സി.പി.എമ്മിന്റെ പ്രമുഖ നേതാവും എം.പിയുമായിരുന്ന പരേതനായ എം. രാമണ്ണ റൈയുടെ മകളുമായ അഡ്വ. പുഷ്പലതയുടെ ഭര്‍ത്താവുമാണ്.

Keywords:  Subbayya Rai, Tulu Academy chairman, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia