ജവഹര്‍ ബാലജന വേദി ഉദുമ മണ്ഡലം കമ്മിറ്റി പഠന ക്യാമ്പ് നടത്തി
Feb 14, 2016, 08:00 IST
ഉദുമ: (www.kasargodvartha.com 14.02.2016) ജവഹര്‍ ബാലജന വേദി ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശലഭ കൂട്ടം വിനോദ വിജ്ഞാന പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഉദുമ പടിഞ്ഞാര്‍ ജന്മ കടപ്പുറം ചാച്ചാജി നഗറില്‍ നടന്ന ക്യാമ്പ് ഉദുമ ഗ്രാമ പഞ്ചായത്തംഗം കെ.വി അപ്പു ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കാര്‍ത്തിക് നാരായണന്‍ അധ്യക്ഷത വഹിച്ചു. നവ മാധ്യമങ്ങളും കുട്ടികളും എന്ന വിഷയത്തില്‍ ഡി സി സി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ക്ലാസെടുത്തു.
ജില്ല കോഓര്‍ഡിനേറ്റര്‍ ടി വി വേണുഗോപാലന്‍ ക്യാമ്പ് നിയന്ത്രിച്ചു. വി കുഞ്ഞിരാമന്‍, അന്‍വര്‍ മാങ്ങാട്, കമലാക്ഷി ബാലകൃഷ്ണന്‍, ഗീത കഷ്ണന്‍, എസ് വി അബ്ദുല്ല, പി പി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ആര്യ സ്വാഗതവും ശിവപ്രസാദ് നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടന്നു.
Keywords: Uduma, camp, Committee, kasaragod.