സ്റ്റുഡിയോയും ജ്യൂസ് കടയും തകര്‍ത്ത കേസിലെയും ബ്ലാക്ക്‌മെയില്‍ കേസിലെയും പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
Mar 28, 2017, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 28/03/2017) ജ്യൂസ് കടയും സ്റ്റുഡിയോയും തകര്‍ക്കുകയും യുവാക്കളെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലും പിടികിട്ടാപ്പുള്ളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ചൂരി സ്വദേശിയും ഉളിയത്തടുക്ക നാഷണല്‍നഗറില്‍ താമസക്കാരനുമായ ഉബൈസിനെ(24)യാണ് മംഗളൂരു വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പോലീസ് പിടികൂടിയത്. ഉബൈസിനെ പിന്നീട് കാസര്‍കോട് ടൗണ്‍പോലീസിന് കൈമാറുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
2014 ഏപ്രില്‍ 24ന് ഉച്ചക്ക് 12 മണിയോടെ ചിത്താരി യുവാക്കളെ ഉബൈസ് ഉള്‍പ്പെടെയുള്ള സംഘം ചട്ടഞ്ചാലിലേക്ക് ഫോണില്‍ വിളിച്ചുവരുത്തുകയും തുടര്‍ന്ന് കാസര്‍കോട് സി പി സി ആര്‍ ഐക്ക് സമീപത്തെ വീട്ടിലേക്ക് കൊണ്ടുപോയി നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 17000 രൂപയും വിലപിടിപ്പുളള വാച്ചും അമ്പതിനായിരം രൂപ വിലമതിക്കുന്ന മൊബൈല്‍ഫോണും തട്ടിയെടുക്കുകയുമായിരുന്നു.
2012 മാര്‍ച്ച് 31ന് കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്തെ ദിനേശ് കൂള്‍ഡ്രിംഗ്‌സ് എന്ന സ്ഥാപനവും തുടര്‍ന്ന് കാസര്‍കോട്ടെ പ്രകാശ് സ്റ്റുഡിയോയും അടിച്ചുതകര്‍ത്ത കേസിലെ പ്രതികളിലൊരാളാണ് ഉബൈസ്. ജ്യൂസ് കട ഉബൈസ് അടക്കമുള്ള അമ്പതോളം പ്രതികള്‍ ഓട്ടോയിലെത്തി അടിച്ചുതകര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് 20,000 രൂപയുടെ നഷ്ടം സംഭവിച്ചു. സ്റ്റുഡിയോ തകര്‍ത്തതില്‍ 25000 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
ഈ കേസുകളിലെല്ലാം കോടതിയില്‍ ഹാജരാകാതെ മുങ്ങിയ ഉബൈസിനെതിരെ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഗള്‍ഫില്‍പോകാന്‍ ഉബൈസ് മംഗളൂരു എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ സംശയം തോന്നിയ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പിടികിട്ടാപ്പുള്ളിയാണെന്ന് വ്യക്തമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Blackmail, Case, Juice Shop, Arrest, Accuse, Youth, CPCRI, Police, Studio, Threat, Mobile Phone, Studio and juice shop attack case; Wanted men arrested.