city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: (www.kasargodvartha.com 07/02/2016) വിദ്യാര്‍ത്ഥികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ മനസു നിറയെ പ്രതീക്ഷയുമായി നാട്ടില്‍ മടങ്ങിയെത്തിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സന്തോഷത്തില്‍ പങ്കുചേരാനും സാന്ത്വന പരിചരണത്തിനുമായാണ് വിദ്യാര്‍ത്ഥികള്‍ വീടുകളിലെത്തിയത്.

എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥികളാണ് തിരക്കേറിയ പഠന പ്രവര്‍ത്തങ്ങള്‍ക്കിടയിലും 20 ഓളം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകളിലെത്തി സാന്ത്വന കിറ്റുകളും മധുര പലഹാരങ്ങളും വിതരണം ചെയ്തത്. മുള്ളേരിയ, അടുക്കം, കൂമ്പാള, ബേര്‍ളം, നെഞ്ചംപറമ്പ്, വണ്ണാച്ചടവ്, കുണ്ടടുക്കം, വാണിനഗര്‍ തുടങ്ങിയ പ്രദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു.

2015 ഡിസംബറില്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ ബോധവല്‍ക്കരണ പരിപാടിയുടെ രണ്ടാംഘട്ടത്തിലാണ് വിദ്യാര്‍ത്ഥികള്‍ വീടുകളിലെത്തി പഠനം നടത്തിയത്. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടോ എന്നതാണ് വിദ്യാര്‍ത്ഥികള്‍ മുഖ്യമായും പഠനവിഷയമാക്കിയത്.

എന്‍ എസ് എസ് വളണ്ടിയര്‍മാരായ ദര്‍ശന, ഭാവന, ഗിരീഷ്, സന്ദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എന്‍വിസാജ് പ്രവര്‍ത്തകനായ മൊയ്തീന്‍, പ്രോഗ്രാം ഓഫീസര്‍ എ.കെ വാസുദേവന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വീടുകള്‍ സന്ദര്‍ശിച്ചു.

വിദ്യാര്‍ത്ഥികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ചു


Keywords : Endosulfan, Students, Visits, Kasaragod, House, NSS Volunteers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia