വിദ്യാര്‍ത്ഥികള്‍ക്ക് ബസ് ടിക്കറ്റ് കണ്സെഷന് അനുവദിക്കേണ്ടതല്ലെ?
Jan 31, 2013, 20:02 IST

കാസര്‍കോട്: സ്വാതന്ത്യ ദിനം, റിപ്പബ്ലിക് ഡേ പോലെയുള്ള വിശേഷദിവസങ്ങളില്‍ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്സെഷന് അനുവദിക്കാതിരിക്കുന്നത് ആ ദിവസങ്ങളില്‍ സ്കൂളുകളില്‍ നിര്‍ബന്ധമായും എത്തിച്ചേരേണ്ട വിദ്യാര്‍ത്ഥികളുടെ എണ്ണം പോലും പരിമിതമാക്കുന്നു. സ്കൗട്സ് & ഗൈഡ്സ്, വിദ്യാര്‍ത്ഥി പോലീസ്, എന്‍.എസ്.എസ്., എന്‍.സി.സി പോലെയുള്ള സംഘടനകളുടെ യുനിഫോമണിഞ്ഞ് വരുന്നവര്‍ക്ക് പോലും ബസുകളില്‍ അര്‍ഹമായ ആനുകൂല്യം അനുവദിക്കുന്നില്ല.
ഇക്കഴിഞ്ഞ റിപബ്ലിക് ഡേയ്ക് പരേഡ് നടക്കുന്ന മുനിസിപല്‍ സ്റ്റേഡിയത്തിലേയ്ക്കും ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലേയ്ക്കുമെത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് പോലും മുഴു-ടിക്കറ്റ് ചാര്‍ജ് ഈടാക്കിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ടൗണിലെത്തി വിദ്യാര്‍ത്ഥികള്‍ അവിടെയുണ്ടായിരുന്ന ട്രാഫിക് പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ബസ് കസ്റ്റഡിയിലെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്. ഇതിനെക്കുറിച്ച് ബസ് ഓണേഴ്സ് അസോസിയേഷന്റെ ഒരു ഭാരവാഹിയോട് ചോദിച്ചപ്പോള്‍ പറഞ്ഞത് ആ ദിനങ്ങളില്‍ കണ്സെഷന് നല്‍കണമെന്ന് റൂളിലില്ല എന്നാണ്.
പിന്നെയെങ്ങനെയാണ് ജനു. 26ന് ആ ബസ് കസ്റ്റടിയിലെടുത്തത്? ഇത് വ്യക്തമാക്കേണ്ട ബാധ്യത അധികൃതര്‍ക്കാണ്. അവര്‍ ഇക്കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാക്കി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്ന് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പി.ടിഎ. പ്രസിഡന്റ് എ.എസ്. മുഹമ്മദ്കുഞ്ഞി ബന്ധപ്പെട്ടവരോടഭ്യര്ത്ഥിച്ചു.
Keywords: Kerala, Kasaragod, Bus, Charge, Republic day, August 15th, Students, School, Police, Malayalam News, A.S Mohammed Kunhi, Kerala Vartha.