മെറിറ്റ് സീറ്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയതായി ആരോപിച്ച് വിദ്യാര്‍ത്ഥി സമരം; ബേള സെന്റ് മേരീസ് കോളജ് 16വരെ അടച്ചിട്ടു, 10 ന് പോലീസ് യോഗം വിളിച്ചു
Aug 6, 2016, 19:56 IST
ബദിയടുക്ക: (www.kasargodvartha.com 06/08/2016) ബേള സെന്റ് മേരീസ് കോളജില്‍ മെരിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച രണ്ട് ഡിഗ്രി വിദ്യാര്‍ത്ഥികളോട് മാനേജ്‌മെന്റ് ക്വാട്ടയിലാണ് സീറ്റ് ലഭിച്ചതെന്ന് പറഞ്ഞ് 10,000 രൂപ വാങ്ങിയെന്നും പ്രസിന്‍സിപ്പാള്‍ കുട്ടികളോട് ക്രൂരമായി പെരുമാറുന്നുവെന്നും ആരോപിച്ച് ഒരാഴ്ചയായി വിദ്യാര്‍ത്ഥികള്‍ നടത്തി വന്നിരുന്ന സമരം ഒത്തുതീര്‍പ്പായില്ല. രക്ഷിതാക്കളും മാനേജ്‌മെന്റ് കമ്മിറ്റിയും വെള്ളിയാഴ്ച നടത്തിയ യോഗം അലസിപിരഞ്ഞതിനെ തുടര്‍ന്ന് 16വരെ ഡിഗ്രി ക്ലാസ് അടച്ചിടാനാണ് തീരുമാനിച്ചത്. ഇതിനിടയില്‍ പ്രശ്‌നം പരഹരിക്കാന്‍ ഓഗസ്റ്റ് 10ന് പോലീസ് മാനേജ്‌മെന്റിന്റെയും രക്ഷിതാക്കളുടെയും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ സമരത്തിന് എബിവിപി ജില്ലാ കമ്മിറ്റി കോളജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. വിദ്യാര്‍്ത്ഥികളോട് പണം വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സമരം ഉണ്ടാകുകയും പ്രിന്‍സിപ്പാളിനോട് ലോംഗ് ലീവില്‍ പോകാന്‍ മാനേജ്‌മെന്റ് കമ്മിറ്റി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടു ദിവസത്തിനകം പ്രിന്‍സിപ്പാള്‍ തിരിച്ചെത്തിയതോടെ വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരവുമായി രംഗത്തിറങ്ങുകയായിരുന്നു.
പ്രിന്‍സിപ്പാള്‍ പണം വാങ്ങിയെന്ന ആരോപണം മാനേജ്‌മെന്റ് കമ്മിറ്റിയും പ്രിന്‍സിപ്പാളും നിഷേധിക്കുകയാണ്. വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ രക്ഷിതാക്കളും മാനേജ്‌മെന്റും കടുത്ത നിലപാടെടുത്തതോടെയാണ് 16 വരെ കോളജ് അടച്ചിടാന്‍ തീരുമാനമായത്.
Keywords: Kasaragod, Kerala, Badiyadukka, Student, cash, Strike, College, St-Mary's-college-Bela, Students strike in St-Mary's college Bela.