വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു; നെഹ്‌റു കോളജ് തുറന്നു
Jul 24, 2017, 10:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.07.2017) എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്നിരുന്ന സമരം പിന്‍വലിച്ചു. ഇതോടെ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട പടന്നക്കാട് നെഹ്റു കോളേജ് തുറന്നു. മാനേജ്മെന്റും നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് എസ്.എഫ്.ഐ. സമരം പിന്‍വലിച്ചത്. വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യമായ പി.ജി. ബ്ലോക്ക് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ ഉറപ്പുനല്‍കി.
പ്രധാന കവാടത്തില്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളും ഒഴിവാക്കാന്‍ തീരുമാനമായി. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധന വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പെണ്‍കുട്ടികളുടെ മുറിയില്‍ നാപ്കിന്‍ വെന്‍ഡിങ് െമഷീന്‍ ഉള്‍പ്പെടെ സ്ഥാപിക്കും. ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉടന്‍ വര്‍ദ്ധിപ്പിക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പ് നല്‍കി.
സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍, ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. കുഞ്ഞിരാമന്‍, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ. മഹേഷ്, കെ.വി. നിധിന്‍, ജയനാരായണന്‍, മുഹമ്മദ് അനീസ്, എം. അഖില്‍, എം.വി. വിശാഖ് എന്നിവരും മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് മാനേജര്‍ ഡോ. എ. വിജയരാഘവന്‍, സെക്രട്ടറി കെ. രാമനാഥന്‍, എ. ഗംഗാധരന്‍ നായര്‍, വട്ടിപ്പുന്ന വേണു പരപ്പ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kanhangad, news, College, Nehru-college, Students strike end; Nehru college opened