കുട്ടികള്‍ ഒന്നായി പറഞ്ഞു; ഞങ്ങളുടെ ഒപ്പ് മലയാളത്തില്‍
Jun 22, 2013, 13:51 IST
കാസര്‍കോട്: കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായ പി.എന്‍.പണിക്കരുടെ ഓര്‍മയ്ക്കായി ജൂണ്‍ 19 മുതല്‍ 25 വരെ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വായനോത്സവം നടന്നുവരുന്നു. കവി എ.സി.ശ്രീഹരിയാണ് വായനോത്സവം ഉദ്ഘാടനം ചെയ്തത്. ഇതോടനുബന്ധിച്ചു നടന്ന കവി സമ്മേളനം, എന്റെ വായന, എഴുത്തും അനുഭവവും എന്നിവയുടെ ഉദ്ഘാടനം സി.എം.വിനയചന്ദ്രന്‍, എ.വി.സന്തോഷ് കുമാര്‍, പ്രമോദ് പി.സെബാന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂളില്‍ ഒരുക്കിയ ഒപ്പു മലയാളത്തില്‍ സ്‌കൂളിലെ 2,000 വിദ്യാര്‍ത്ഥികള്‍ മലയാളത്തില്‍ ഒപ്പു രേഖപ്പെടുത്തി. കഥാകൃത്ത് എ.വി.സന്തോഷ് കുമാറാണ് ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഞങ്ങളുടെ ഒപ്പ് ഇനി മലയാളത്തില്‍ എന്ന മുദ്രാവാക്യം വിളി വിദ്യാര്‍ത്ഥികള്‍ നടത്തി. പ്രിന്‍സിപ്പല്‍ പി.അവനീന്ദ്രനാഥ്, ഹെഡ്മാസ്റ്റര്‍ കെ.ജെ.ആന്റണി എന്നിവര്‍ പരിപാടിക്ക്
നേതൃത്വം നല്‍കി. കെ.കെ.പ്രസന്ന സ്വാഗതവും, ഇ.വി.മധുസൂദനന്‍ അധ്യക്ഷതയും വഹിച്ചു. പി.അഹല്യ നന്ദി പറഞ്ഞു.
ജൂണ്‍ 22 ന് ശ്രേഷ്ഠഭാഷാ പദവി സാധ്യതകള്‍- പരിമിതികള്‍ എന്ന പരിപാടി ദിനേഷ് കുമാര്‍ എരമം ഉദ്ഘാടനം ചെയ്തു. ജൂണ്‍ 25 ന് ഇ.പി.രാജഗോപാലന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
Keywords:
P.N.Panicker, Memorable moments,Childrens, Kasaragod, Chattanchal, Conference, Inauguration, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.