പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളജില്‍ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല ഉപരോധം തുടങ്ങി
Jun 28, 2017, 20:03 IST
ഉദുമ: (www.kasargodvartha.com 28.06.2017) പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളജിലെ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല ഉപരോധം തുടങ്ങി. പ്രിന്‍സിപ്പള്‍ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യം തടസപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുന്നതിനുമെതിരെയുമാണ് വിദ്യാര്‍ത്ഥികളുടെ ഉപരോധം.
പ്രിന്‍സിപ്പലിനെതിരെ മാനേജ്‌മെന്റ് നടപടിയെടിക്കണമെന്നാവശ്യപ്പെട്ട് മെയ് 22 മുതല്‍ 24 വരെ വിദ്യാര്‍ത്ഥികള്‍ നിരാഹാരം കിടന്നു. പ്രക്ഷോഭം ശക്തമായതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചയില്‍ പ്രിന്‍സിപ്പലിനെ കോളജില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനമായി. ഈ തീരുമാനം മാനേജ്‌മെന്റ് രേഖമൂലം മുദ്രപേപ്പറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും പ്രിന്‍സിപ്പല്‍ കോളജിലെത്തി ചാര്‍ജടുത്തു. ഇതിനെതിരെയാണ് വിവിധ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളായ സിദ്ധാര്‍ഥ രവീന്ദ്രന്‍, യു മനു, ടി മുസീര്‍, ഇര്‍ഫാദ് അഹ് മദ് എന്നിവരുടെ നേതൃത്വത്തില്‍ അനിശ്ചിതകാല വിദ്യാര്‍ത്ഥി സമരം തുടങ്ങിയത്.
സര്‍വകലാശാല കാര്യങ്ങളില്‍ ഇടപെടാന്‍ തയ്യാറാകുന്നില്ല. കലോത്സവം നടത്തുന്നത് അനാശാസ്യ പ്രവര്‍ത്തനത്തിനാണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ അപമാനിക്കുകയാണ്. കൂടാതെ വിദ്യാര്‍ത്ഥിനികളോട് മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ചോദിക്കാന്‍ ചെന്ന വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ അപമാനിച്ച് പുറത്താക്കി. പ്രിന്‍സിപ്പലിനെ സ്ഥാനത്തുനിന്നും നീക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Keywords : Udma, Protest, College, Poinachi, Kasaragod, Students protest in dental college.