city-gold-ad-for-blogger

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളുടെ പ്രകടനം

കാസര്‍കോട്: (www.kasargodvartha.com 11.06.2014) ഉത്തര്‍പ്രദേശില്‍ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊന്നശേഷം കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ദേശവ്യാപകമായി നടക്കുന്ന സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നഗരത്തില്‍ പ്രകടനം നടത്തി.

ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്‍ഡ്, ക്രോസ് റോഡ് വഴി ഹെഡ്‌പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് ജി.എച്ച്.എസ്.എസില്‍ നടന്ന പരിപാടി എസ്.ഐ ടി. ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. സ്ത്രീകളുടെയും, കുട്ടികളുടെ സുരക്ഷ എന്ന വിഷയത്തില്‍ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. രവീന്ദ്രന്‍ വിദ്യാനഗര്‍ ക്ലാസെടുത്തു.

വിദ്യാര്‍ത്ഥികളായ വിജേഷ്, ഹാഷിഫ് അലി, സെറീന, പ്രജുല്‍, ഷര്‍മിള ഷെറിന്‍, നിഹാല ഷെറിന്‍, എന്നിവര്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍ എം. ചന്ദ്രകല, ഗീത ജി. തോപ്പില്‍, ഹരിശ്ചന്ദ്രന്‍, ചന്ദ്ര കല, രവി കുമാര്‍ (ജെ.സി.സി), ഫിലിപ്പ് തോമസ് (ജനമൈത്രി) പ്രസംഗിച്ചു. ജോബി നന്ദി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളുടെ പ്രകടനം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളുടെ പ്രകടനം

Keywords : Kasaragod, Students, March, School, Molestation, March, Kasargod Govt. Higher Secondary School.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia