city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൂടില്‍ കുളിരായി വേനല്‍തുമ്പികളെത്തി

ചൂടില്‍ കുളിരായി വേനല്‍തുമ്പികളെത്തി
കാസര്‍കോട്: വേനലില്‍ കുളിര്‍മഴയായി വേനല്‍തുമ്പികള്‍ പറന്നുയര്‍ന്നു. മധ്യവേനലവധിയില്‍ കുട്ടികളെയും പൊതുജനങ്ങളെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കലാമൂഹൂര്‍ത്തങ്ങളുമായാണ് ബാലസംഘം കലാജാഥ പര്യടനം നടത്തുന്നത്.
വടക്കന്‍ മേഖലാജാഥ കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളില്‍ സംസ്ഥാന സെക്രട്ടറി എം വിജിന്‍ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ ചാളക്കാട് അധ്യക്ഷനായി. സിപിഐ എം ഏരിയാസെക്രട്ടറി സി ബാലന്‍, ജാഥാലീഡര്‍ കെ കെ ഹരിപ്രസാദ്, ബാലസംഘം ജില്ലാ കണ്‍വീനര്‍ അജയന്‍ പനയാല്‍, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ പത്മാവതി, കെ പി രാമചന്ദ്രന്‍, ടി കെ മനോജ്, സി സുശീല, കെ കാര്‍ത്യായനി, കെ ബാലകൃഷ്ണന്‍, മീര ചന്ദ്രന്‍, വി കെ ഹരിത, എം ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം ശ്രീകാന്ത് സ്വാഗതം പറഞ്ഞു.
കുണ്ടംകുഴിയില്‍ പരിപാടി അവതരിപ്പിച്ച ശേഷം ആദ്യദിവസ പര്യടനം ബീംബുങ്കാലില്‍ സമാപിച്ചു. പരിശീലകന്‍ സുഭാഷ് അറുകര, ജില്ലാ വൈസ് പ്രസിഡന്റ് ഇ സുനില്‍, സുധീഷ് ഉദുമ, ജെ ആര്‍ മീര ചന്ദ്രന്‍, കെ അമൃത, കെ പി രാമചന്ദ്രന്‍, ടി കെ മനോജ്, പി കെ ലോഹിതാക്ഷന്‍ എന്നിവര്‍ ജാഥയോടൊപ്പമുണ്ടായി.
തെക്കന്‍ മേഖലാജാഥ വലിയപറമ്പ് നോര്‍ത്ത് വില്ലേജിലെ പട്ടേല്‍ കടപ്പുറത്ത് തുടങ്ങി. സംസ്ഥാന പരിശീലകന്‍ സുനില്‍ കുന്നരു ഉദ്ഘാടനം ചെയ്തു. സി വി കണ്ണന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട്, ജാഥാലീഡര്‍ കെ വി അഭിലാഷ്, മാനേജര്‍ ഷൈല കയ്യൂര്‍, കെ വി ഉമേഷ്, പ്രകാശന്‍ കുതിരുമ്മല്‍, പി ശ്യാമള, കെ ബാലന്‍, സുജിത്ത് എന്നിവര്‍ സംസാരിച്ചു. ടി ജി ശ്രീനി സ്വാഗതം പറഞ്ഞു. ഉച്ചക്ക് ശേഷം മാടക്കാല്‍, എളമ്പച്ചി എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിച്ചു.
മധ്യമേഖലാജാഥ പുതുക്കൈയില്‍ സംസ്ഥാന പ്രസിഡന്റ് പി ജെ അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ജിതിന്‍ രാവണീശ്വരം അധ്യക്ഷനായി. സിപിഐ എം ഏരിയാസെക്രട്ടറി എം പൊക്ലന്‍, ബാലസംഘം ജില്ലാ ജോയിന്റ് കണ്‍വീനര്‍ പപ്പന്‍ കുട്ടമത്ത്, ജാഥാലീഡര്‍ ബി വൈശാഖ്, മാനേജര്‍ എം ജാനു, സിപിഐ എം ലോക്കല്‍ സെക്രട്ടറി എ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. കെ രവീന്ദ്രന്‍ സ്വാഗതവും പി വി ശശിധരന്‍ നന്ദിയും പറഞ്ഞു. പുതുക്കൈ റെഡ്‌സ്റ്റാര്‍ ക്ലബ് ഉപഹാരം നല്‍കി. അജാനൂര്‍ കടപ്പുറം, അനന്തംപള്ള എന്നിവിടങ്ങളില്‍ തുമ്പികള്‍ പരിപാടികള്‍ അവതരിപ്പിച്ചു. അജാനൂര്‍ കടപ്പുറത്ത് എം വി അനൂപ് സ്വാഗതം പറഞ്ഞു. എ സ് ഗോപി ഉപഹാരം നല്‍കി. അനന്തംപള്ളയില്‍ പി വി മണി സ്വാഗതം പറഞ്ഞു. ടി കൃഷ്ണന്‍ ഉപഹാരം നല്‍കി. മൂന്ന് ജാഥകളും നാലുവരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി കാലിച്ചാമരത്ത് കൂടണയും.


Keywords: Kasaragod, Students Programme, Venal thumbi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia