city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരാട്ടെയില്‍ പതിനെട്ടടവും പയറ്റി കുട്ടിപ്പോലീസ്

കാസര്‍കോട്: കരാട്ടെയില്‍ പതിനെട്ടടവും പയറ്റി കുട്ടിപ്പോലീസ് തങ്ങളുടെ കഴിവുകള്‍ സ്വായത്തമാക്കി. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന സ്റ്റുഡന്റ്‌സ് പോലീസ് ക്യാമ്പിന്റെ ഭാഗമായാണ് കരാട്ടെ പരിശീലനം നടന്നുവരുന്നത്. കരാട്ടെയില്‍ മുന്‍ ദേശീയ ചാമ്പ്യന്‍ കാഞ്ഞങ്ങാട്ടെ അബ്ദുല്ലയാണ് മുഖ്യ പരിശീലകന്‍.

അഷ്‌റഫ് ചെമ്മനാട്, യു.വി.മുഹമ്മദ്, ഇല്യാസ് കാഞ്ഞങ്ങാട് എന്നിവരാണ് സഹപരിശീലകര്‍. ഹൊസ്ദുര്‍ഗ്, ഉദിനൂര്‍, കുഞ്ചത്തൂര്‍ സ്‌കൂളുകളിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമായ 84 പേര്‍ക്കാണ് കരാട്ടെ പരിശീലനം നടന്നുവരുന്നത്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കെതിരെ അടുത്തകാലത്തായി കൂടിവരുന്ന പീഡനങ്ങള്‍ക്കും, അക്രമങ്ങള്‍ക്കുമെതിരെ ഒരു ചെറുത്തു നില്‍പുണ്ടാക്കാന്‍ കരാട്ടെ പരിശീലത്തിലൂടെ കഴിയുമെന്നാണ് പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നവര്‍ പറയുന്നത്.

കരാട്ടെയില്‍ പതിനെട്ടടവും പയറ്റി കുട്ടിപ്പോലീസ്

ശാരീരികവും മാനസികവുമായ ഉല്ലാസവും കരാട്ടെ പരിശീലനത്തിലൂടെ ലഭിക്കുന്നുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് തനിച്ച് സഞ്ചരിക്കാന്‍ കഴിയാതിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കരാട്ടെ പരിശീലനത്തിലൂടെ ലഭിക്കുന്ന ആത്മബലവും, കായിക ബലവും, മനോബലവും തങ്ങള്‍ക്ക് കരുത്തേകുമെന്നും അവര്‍ പറയുന്നു.

കരാട്ടെയില്‍ പതിനെട്ടടവും പയറ്റി കുട്ടിപ്പോലീസ്

ഓരോ പെണ്‍കുട്ടിയും ഇത്തരം ആയോധനമുറകള്‍ പഠിക്കുന്നതിലൂടെ അവര്‍ക്ക് സമൂഹത്തില്‍ ഉന്നത സ്ഥാനത്ത് എത്തിച്ചേരാനുള്ള തന്റേടവും കഴിവും ഉണ്ടാകുമെന്നാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പരിശീലന ക്യാമ്പിന്റെ സമാപനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെള്ളിയാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു.

കരാട്ടെയില്‍ പതിനെട്ടടവും പയറ്റി കുട്ടിപ്പോലീസ്

കരാട്ടെയില്‍ പതിനെട്ടടവും പയറ്റി കുട്ടിപ്പോലീസ്

കരാട്ടെയില്‍ പതിനെട്ടടവും പയറ്റി കുട്ടിപ്പോലീസ്

Photos: Zubair Pallickal

Keywords: School, Karate, Practice-Camp, Girl, Minister Thiruvanchoor Radhakrishnan, Student, Childrens, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia