ഒളിച്ചോടിയ വിദ്യാര്‍ത്ഥികളെ പോലീസ് വീട്ടുകാരോടൊപ്പം പറഞ്ഞയച്ചു
Apr 18, 2012, 14:38 IST

ബേക്കല്‍: 16 കാരിയായ പ്ളസ്വണ്‍ വിദ്യാര്‍ത്ഥിനി പസ്ടു വിദ്യാര്‍ത്ഥിയായ 17 കാരനോടൊപ്പം ഒളിച്ചോടി. ഇരുവരെയും പോലീസ് കണ്ടെത്തുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഉദുമ സ്കൂളിലെ പ്ളസ്വണ്‍ വിദ്യാര്‍ത്ഥിനിയായ നാലാംവാതുക്കലിലെ പെണ്‍കുട്ടിയും കാമുകനായ പെരിയയിലെ പ്ളസ്ടു വിദ്യാര്‍ത്ഥിയുമാണ് കഴിഞ്ഞദിവസം വൈകിട്ട് ഒളിച്ചോടിയത്.
ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതി പ്രകാരം കേസെടുത്ത ബേക്കല്‍ പോലീസ് കമിതാക്കളെ കണ്ടെത്തുകയും ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇരുവരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ രണ്ടുപേരെയും കോടതി അവരവരുടെ രക്ഷിതാക്കളോടൊപ്പം പറഞ്ഞയച്ചു. ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള ‘ഭാഗങ്ങളില്‍ ചുറ്റിക്കറങ്ങിയാണ് കമിതാക്കള്‍ നാട്ടില്‍ തിരിച്ചെത്തിയത്.
Keywords: Student, Missing, Bekal, kasaragod