city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചന്ദ്രഗിരി ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പിന് തുടക്കമായി

മേല്‍പറമ്പ്: (www.kasargodvartha.com 16/09/2016) മേല്‍പ്പറമ്പ് ചന്ദ്രഗിരി ഗവ. ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംഘടിപ്പിക്കുന്ന ഓണാവധിക്കാല ത്രിദിന ക്യാമ്പിന് തുടക്കമായി. ബേക്കല്‍ സി.ഐ വി.കെ വിശ്വംഭരന്റെ നേതൃത്വത്തിലാണ് ഓണാവധിക്കാല ത്രിദിന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഉദുമ എം എല്‍ എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.

പരിപാടിയോടനുബന്ധിച്ച് എക്‌സൈസ് ഓഫീസര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എടുക്കും. കുട്ടികള്‍ക്ക് പ്രകൃതി സ്‌നേഹം നിലനിര്‍ത്താന്‍ പ്രത്യേക ക്ലാസ്സും നടത്തും. ആരോഗ്യപരമായ വിഷയത്തെ അടിസ്ഥാനമാക്കി ബോധവല്‍ക്കരണവും കൗമാരക്കാര്‍ക്ക് പ്രത്യേക ക്ലാസും സംഘടിപ്പിക്കും. ക്ലാസില്‍ മാതാപിതാക്കളെയും ഉള്‍പ്പെടുത്തും. ആരോഗ്യകരമായ യുവ സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ബോധവത്കരണത്തിലൂടെയും ക്ലാസിലൂടെയുമുള്ള ലക്ഷ്യം. ജില്ലാ പോലിസ് ചീഫ് തോംസണ്‍ ജോസ് പരിപാടിയില്‍ പങ്കെടുക്കും.

ചന്ദ്രഗിരി സ്‌കൂളില്‍ ഈ വര്‍ഷം ആദ്യമായി 22 ആണ്‍കുട്ടികള്‍ക്കും 22 പെണ്‍കുട്ടികളുമാണ് ഉള്ളത്. കേരളത്തില്‍ മൊത്തം 500 സ്‌കൂളുകളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കാസര്‍കോട് ജില്ലയില്‍ 24 സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലിസ് കേഡറ്റ് നിലവിലുണ്ട്. കേരളത്തില്‍ 25,000 കുട്ടികള്‍ സ്റ്റുഡന്റ്‌സ് പോലീസ് അംഗങ്ങളായിട്ടുണ്ട്.

യോഗത്തില്‍ ബേക്കല്‍ സി.ഐ വി.കെ വിശ്വഭരന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ബേക്കല്‍ സ്റ്റേഷനിലെ പോലീസ് ഓഫീസര്‍മാരായ പ്രകാശ്, സുഭാഷ്, പത്മ സ്‌കൂള്‍ മാസ്റ്റര്‍ മാധവന്‍ മാസ്റ്റര്‍, പരമേശ്വരി ടീച്ചര്‍, വിജയന്‍ മാസ്റ്റര്‍, ആയിഷ, ഷരീഫ് ചെമ്പിരിക്ക, ഷാഫി കട്ടക്കാല്‍, കെ.എസ് സാലി കീഴൂര്‍ എന്നിവര്‍ സംബന്ധിച്ചു. സുബ്രഹ്മണ്യന്‍ നന്ദി പറഞ്ഞു.

ചന്ദ്രഗിരി ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പിന് തുടക്കമായി


ചന്ദ്രഗിരി ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പിന് തുടക്കമായി

ചന്ദ്രഗിരി ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പിന് തുടക്കമായി

ചന്ദ്രഗിരി ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പിന് തുടക്കമായി
Keywords:  Kasaragod, Kerala, camp, Police, Bekal, Melparamba, Chandragiri High school, Students police cadet, Students police cadet conducts camp in Chandragiri High school.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia