കാണാതായ വിദ്യാര്‍ത്ഥിക്കുവേണ്ടി അന്വേഷണം ഊര്‍ജിതം, പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
Aug 16, 2014, 12:31 IST
ഉപ്പള: (www.kasargodvartha.com 16.08.2014) എസ്.എസ്.എല്‍.സിയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിയെ 24 ദിവസമായി കാണാനില്ല. കുഞ്ചത്തൂര്‍ കുതുക്കോടി ഹൗസിലെ എം.സി ഇബ്രാഹിമിന്റെ മകന്‍ അബ്ദുല്‍ സലാമിനെയാണ് (16) ജൂലൈ 23 മുതല്‍ കാണാതായത്. സംഭവം സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
മുട്ടം കുനില്‍ സ്‌കൂളില്‍ നിന്ന് സി.ബി.എസ്.സി സിലബസില്‍ 10-ാം തരം പൂര്‍ത്തിയാക്കിയ അബ്ദുല്‍ സലാം മതപഠനത്തിനായി പഞ്ചാബിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് കാണാതായത്. വീട്ടില്‍ സഹോദരിയുമായി വാക്കുതര്‍ക്കം ഉണ്ടായതിന്റെ പിറ്റേന്ന് മുതലാണ് കുട്ടിയെ കാണാതായതെന്ന് പറയുന്നു.
വയലറ്റ് നിറത്തിലുള്ള ഷര്‍ട്ടും കടും പച്ച നിറത്തിലുള്ള ട്രാക് സ്യൂട്ടുമാണ് കാണാതാകുമ്പോള്‍ അബ്ദുല്‍ സലാം ധരിച്ചിരുന്നത്. ഇടതുകണ്ണിന്റെ പുരികത്തിനു മുറിവുണങ്ങിയ പാടുണ്ട്. അഞ്ചര അടി ഉയരം. അബ്ദുല്‍ സലാം ഉപയോഗിച്ചു കൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ വീട്ടില്‍ നിന്നു കൊണ്ടു പോയിരുന്നില്ല. കാണാതാവുമ്പോള്‍ 2,000 രൂപയോളം കുട്ടിയുടെ കൈവശമുണ്ടായിരുന്നു. കുട്ടിക്കു വേണ്ടി മഞ്ചേശ്വരം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കണ്ടു കിട്ടുന്നവര്‍ മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലോ (ഫോണ്‍: 04998272640), എസ്.ഐ. പ്രമോദിനെയോ (ഫോണ്‍: 9497980926), കുമ്പള സി.ഐ. ഓഫീസിലോ (ഫോണ്‍: 04998214188) അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
Also Read:
താലിബാന്‍ പോരാളികളുടെ മൃതദേഹങ്ങളില്‍ മൂത്രമൊഴിച്ച യുഎസ് സൈനീകനെ മരിച്ചനിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kerala, Uppala, Police, SSLC, Custody, Case, Office, Student, Complaint, Manjeshwaram, Win,
Advertisement: