കൃഷ്‌ണേട്ടന് ചായ്യോത്തെ കുട്ടികളുടെ വക റോഡ്
Dec 7, 2014, 20:30 IST
ചായ്യോം: (www.kasargodvartha.com 07.12.2014) കുട്ടികളുടെ കാരുണ്യവര്‍ഷത്തില്‍ തളര്‍ന്ന് കിടപ്പിലായ എം.പി കൃഷ്ണന്റെ വീട്ടിലേക്ക് ഒടുവില്‍ റോഡായി. ചായ്യോം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സസ്‌നേഹം ക്ലബ് നേതൃത്വത്തിലാണ് ഒരു കിലോമീറ്റര്‍ റോഡ് നിര്‍മിച്ചത്.
കിളിയളം തൊട്ടി സ്വദേശി കൃഷ്ണന്‍ ഏഴ് വര്‍ഷമായി കിടപ്പിലാണ്. വീഴ്ചയില്‍ നട്ടെല്ലിനേറ്റ ക്ഷതമാണ് അരയ്ക്ക് താഴെ തളര്‍ത്തിയത്. കസേരയിലിരുത്തി എടുത്താണ് കൃഷ്ണനെ വീട്ടില്‍നിന്ന് കിളിയളത്ത് എത്തിച്ചിരുന്നത്. ചായ്യോം സ്‌കൂളില്‍ ആറിലും ഒമ്പതിലും പഠിക്കുന്ന യദുകൃഷ്ണയുടെയും സനല്‍കൃഷ്ണയുടെയും വീട്ടിലെ ദുരിതമറിഞ്ഞാണ് കൂട്ടുകാര്‍ സഹായവുമായെത്തിയത്.
റോഡിന്റെ ഉദ്ഘാടനം പി. കരുണാകരന്‍ എം.പി നിര്‍വഹിച്ചു. കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് കെ. ലക്ഷമണന്‍ അധ്യക്ഷത വഹിച്ചു. പി.കെ വിജയാനന്ദന്‍, ടി.വി പ്രകാശ്, എം. രാജു, കെ. കുമാരന്‍, ഫാ. സെബാസ്റ്റ്യന്‍ പുളിയന്താനം, മൊയ്തുഹാജി, വി.കെ രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, School, Students, Road, Chayyom, Krishnan.