കുരുന്നുകളെ വരവേല്‍ക്കാന്‍ വിദ്യാര്‍ത്ഥി കേരളം
Jun 4, 2012, 09:01 IST
![]() |
സഅദിയ്യ ഇംഗീഷ് മീഡിയം സ്‌കൂള്‍ പ്രവേശനോല്‍സവത്തിന്റ ഭാഗമായി തിങ്കളാഴ്ച രാവിലെ എസ്എസ്എഫ് ക്യാമ്പസ് ഒരുക്കിയ വിദ്യാര്‍ത്ഥി കേരളം |
ദേളി: പുതിയ അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂളിലേക്ക് എത്തിച്ചേരുന്ന കുരുന്നുകളെ സ്വീകരിക്കുന്നതിന് വേണ്ടി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ വിദ്യാര്‍ത്ഥി കേരളം ശ്രദ്ധേയമായി. തിങ്കളാഴ്ച കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കവേ ആയിരക്കണക്കിന് കുരുന്നുകള്‍ വിദ്യാലയ മുറ്റങ്ങളിലേക്ക് വിദ്യയുടെ നറുമണം നുകരാന്‍ എത്തുമ്പോള്‍ എസ്എസ്എഫ് ക്യാമ്പസ് യൂണിറ്റാണ് സഅദിയ്യയില്‍ വിദ്യാര്‍ത്ഥി കേരളം സംഘടിപ്പിച്ച് കുരുന്നുകളെ വരവേറ്റത്. 150 ഓളം വിദ്യാര്‍ത്ഥികളാണ് സഅദിയ്യ ഇംഗ്ലീഷ് മീഡിയത്തില്‍ പുതുതായി 1ാം ക്ലാസിലേക്ക് എത്തി ച്ചേര്‍ന്നത്. രാവിലെ 9 മണിയോടെ സ്‌കൂളുകളിലേക്ക് എത്തിച്ചേര്‍ന്ന കുട്ടികള്‍ വിദ്യാര്‍ത്ഥികേരളത്തില്‍ ദേശീയ പതാകയുടെ നിറത്തിലുള്ള ബലൂണുകള്‍ ഇളം കൈകളിലേന്തി അണി നിരന്നപ്പോള്‍ പുതിയൊരു നാളേക്കായുള്ള മുദ്രാവാക്യങ്ങള്‍ ഏറ്റുപറയുകയായിരുന്നു.
Keywords: Students Kerala, Saadiya English Medium School, Deli, Kasaragod