ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരം
Dec 23, 2014, 19:30 IST
ഉദുമ: (www.kasargodvartha.com 23.12.2014) ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പള്ളിക്കര ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികളായ തൊട്ടിയിലെ എം.ജി മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മുജ്തബ (18) ബീരാന്‍ അബൂബക്കറിന്റെ മകന്‍ അല്‍ത്താഫ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
പള്ളിക്കര സി.എച്ച് നഗറിലെ വെല്‍ഫയര്‍ സ്‌കൂളിന് സമീപത്താണ് അപകടം. സ്‌കൂളില്‍ വിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കെ.എല്‍ 14 എം 1984 ബൈക്കില്‍ കെ.എല്‍ 14 ആര്‍ 6789 ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
Keywords : Tipper lorry, Accident, Kasaragod, Udma, Pallikara, Injured, Hospital, Mujthaba, Althaf, Students injured in accident.