സ്‌കൂളില്‍ നിന്നും 'മുങ്ങി' കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികൾ പോലീസ് പിടിയില്‍
Sep 25, 2014, 23:02 IST
കാസര്‍കോട്:(www.kasargodvartha.com 25.09.2014) സ്‌കൂളില്‍ പോകാതെ 'മുങ്ങി' കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുട്ടികള്‍ കോയിപ്പാടി കടലില്‍ കുളിക്കുന്നതു കണ്ട നാട്ടുകാരിലൊരാളാണ് പോലീസിനെ വിളിച്ച് വിവരമറിയിച്ചത്. സ്‌കൂള്‍ അധികൃതരെയും വിളിച്ച് സംഭവം അറിയിച്ചു.
രക്ഷിതാക്കളേയും വിളിച്ച് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയും സംഭവിച്ചേക്കാവുന്ന അപകടത്തെക്കുറിച്ചും ബോധവല്‍ക്കരിച്ചതിനു ശേഷമാണ് ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്.
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kasaragod, Kerala, Seamen, Student, school, Parents, Students in police custody
Advertisement: