city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടി; ഇവര്‍ സഞ്ചരിച്ച ബൈക്കുകളും കസ്റ്റഡിയില്‍

ചട്ടഞ്ചാല്‍: (www.kasargodvartha.com 17.03.2017) കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ പോലീസ് കൈയോടെ പിടികൂടി. ഇവര്‍ സഞ്ചരിച്ച ബൈക്കുകളും കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകുന്നേരം ചട്ടഞ്ചാല്‍ യൂണിയന്‍ബാങ്കിന്റെ എ ടി എം കൗണ്ടറിന് സമീപത്ത് കഞ്ചാവ് ബീഡിവലിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏതാനും കോളജ് വിദ്യാര്‍ത്ഥികളാണ് പോലീസ് പിടിയിലായത്.

ചട്ടഞ്ചാല്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വീണ്ടും സജീവമായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കഞ്ചാവിന് അടിമകളായി മാറുകയാണ്. ഈയിടെ കഞ്ചാവ് വില്‍പ്പനക്കാര്‍ക്കെതിരെ ചട്ടഞ്ചാലില്‍ നാട്ടുകാര്‍ യോഗം ചേരുകയും കഞ്ചാവ് വില്‍പ്പന നടത്തുന്നുവെന്നാരോപിച്ച് ചില തട്ടുകടകള്‍ക്ക് തീവെക്കുകയും ചെയ്തിരുന്നു. കഞ്ചാവ്സംഘത്തിനെതിരെ രംഗത്തുവന്ന നാട്ടിലെ പൊതുപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തത് നാട്ടില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.


കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടി; ഇവര്‍ സഞ്ചരിച്ച ബൈക്കുകളും കസ്റ്റഡിയില്‍

കഞ്ചാവ്മാഫിയകള്‍ക്കെതിരെ നടപടിയെടുക്കാത്ത പോലീസ് ഇത്തരം സംഘങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ കേസില്‍ കുടുക്കുകയാണെന്നാണ് ആരോപണമുയര്‍ന്നത്. ചട്ടഞ്ചാലില്‍ നിന്നും പിടികൂടിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വിദ്യാനഗര്‍ പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Chattanchal, Kanjavu, Students, Police, Bike, Custody, Union bank, ATM Counter, Case, Students held with ganja.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia