ഇറങ്ങുന്നതിനിടെ ബസ് വിടാന്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്; കണ്ടക്ടര്‍ അറസ്റ്റില്‍
Feb 7, 2017, 09:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/02/2017) ഇറങ്ങുന്നതിനിടെ ബസ് വിടാന്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് കണ്ടക്ടര്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ബസില്‍ നിന്നും തെറിച്ചുവീണു. സംഭവത്തില്‍ കേസെടുത്ത അമ്പലത്തറ പോലീസ് ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തു. രാജപുരം സെന്റ് പയസ് ടെന്‍ത് കോളജ് ബി ബി ഐ ഒന്നാംവര്‍ഷ നിദ്യാര്‍ഥിനി പുല്ലൂര്‍ കൊടവലത്തെ ശ്രീന കെ നമ്പ്യാര്‍(18)ക്കാണ് സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റത്.
ശ്രീനയെ പൂടങ്കല്ല് പി എച്ച് സിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ ബസ് കണ്ടക്ടര്‍ പാണത്തൂരിലെ പ്രവീണിനെ(32)തിരെ പോലീസ് കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ കോളജിലേക്ക് പോകാന്‍ കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടിലോടുന്ന ആര്‍ എം എസ് ബസില്‍ മാവുങ്കാലില്‍ നിന്നും കയറിയതായിരുന്നു ശ്രീന. യാത്രക്കിടെ കണ്ടക്ടര്‍ പ്രവീണ്‍ ശ്രീനയോട് അപമര്യാദയായി പെരുമാറി. ഇതോടെ ബസ് നിര്‍ത്തണമെന്നും താന്‍ ഇറങ്ങുകയാണെന്നും പെണ്‍കുട്ടി അറിയിച്ചു.
സ്‌റ്റോപ്പില്‍ മാത്രമേ നിര്‍ത്തുകയുള്ളൂവെന്ന് മറുപടി നല്‍കിയ പ്രവീണ്‍ തുടര്‍ന്ന് ശ്രീനയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ട് സ്‌റ്റോപ്പുകള്‍ കഴിഞ്ഞ് പാറപ്പള്ളിയിലെത്തിയപ്പോള്‍ ബസ് നിര്‍ത്തി. ശ്രീന ഇറങ്ങുന്നതിനിടെ കണ്ടക്ടര്‍ ബെല്ലടിക്കുകയും ഇതോടെ ബസ് പുറപ്പെടുകയും ചെയ്തു. പെണ്‍കുട്ടി കാലുതെന്നി റോഡിലേക്ക് വീഴുകയും വലതുകൈ ഒടിയുകയും ചെയ്തു. ശ്രീന തെറിച്ചുവീഴുന്നതുകണ്ട് ബഹളം വെച്ച യാത്രക്കാരായ വിദ്യാര്‍ഥികളെ ബസില്‍ നിന്നം ബലമായി ഇറക്കിവിട്ടു. സംഭവം കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അമ്പലത്തറ പോലീസ് എത്തി ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനുമുമ്പും ശ്രീനയോടും മറ്റുപെണ്‍കുട്ടികളോടും പ്രവീണ്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കണ്ടക്ടറുടെ സ്വഭാവദൂഷ്യത്തില്‍ മാത്രമേ തനിക്ക് പരാതിയുള്ളൂവെന്നും ഡ്രൈവര്‍ അടക്കമുള്ള മറ്റ് ബസ് ജീവനക്കാര്‍ നല്ലവരാണെന്നുമാണ് ശ്രീന പോലീസിനോട് വെളിപ്പെടുത്തിയത്. അതുകൊണ്ടാണ് കണ്ടക്ടര്‍ക്കെതിരെ മാത്രം പരാതിന്‍കുന്നതെന്നും ശ്രീന വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, Arrest, Bus, Students fell down for bus; Conductor arrested