പുഷ്പാവതിയ്ക്ക് വീല്‍ചെയറുമായി വിദ്യാര്‍ത്ഥികളുടെ 'സ്പര്‍ശം' പാലിയേറ്റീവ് കെയര്‍
Oct 12, 2016, 09:35 IST
എടനീര്‍ : (www.kasargodvartha.com 12/10/2016) വിദ്യാര്‍ത്ഥികളുടെ പാലിയേറ്റീവ് കെയര്‍ 'സ്പര്‍ശം' പദ്ധതിയിലൂടെ മുള്ളേരിയ മിഞ്ചുപദവിനടുത്തുള്ള നെഞ്ചംപറമ്പിലെ എം പുഷ്പാവതിയ്ക്ക് വീല്‍ചെയര്‍ നല്‍കി. എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ത്ഥികളാണ് വീല്‍ചെയര്‍ നല്‍കി പുഷ്പാവതിയുടെ ജീവിതത്തില്‍ പുതിയ വഴിത്തിരിവായത്.
ചെറുപ്പത്തില്‍ പോളിയോയും പിന്നീട് എന്‍ഡോസള്‍ഫാന്‍ ദുരിതവും പിടിപെട്ട പുഷ്പാവതി വര്‍ഷങ്ങളായി കാലിന് സ്വാധീനമില്ലാതെ കഷ്ട്ടതയനുഭവപ്പെടുകയായിരുന്നു. ആധുനിക സൗകര്യകങ്ങളും, ടൈല്‍സ് നിലങ്ങളും ശാരീരിക ഘടനയ്ക്ക് അനുയോജ്യമല്ലാത്തതിനാല്‍ ചെറിയ ഓടിട്ട മേല്‍ക്കൂരയില്‍ ചതുപ്പുനിലത്തിലാണ് വര്‍ഷങ്ങളായി പുഷ്പാവതി ജീവിതം തള്ളി നീക്കുന്നത്.
'സ്പര്‍ശം - 2016' ന്റെ ഭാഗമായാണ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ വീല്‍ചെയര്‍ നല്‍കിയത്. വിദ്യാര്‍ത്ഥികളുടെ 'സ്പര്‍ശം' സാന്ത്വന സഹായ നിധിയില്‍ നിന്നാണ് വീല്‍ചെയര്‍ വാങ്ങാനുള്ള പണം കണ്ടെത്തിയത്. ദിവസവും ബാക്കി വരുന്ന ചെറുനാണയങ്ങള്‍ സാന്ത്വന നിധിക്കായി നീക്കിവെച്ചാണ് നിര്‍ദ്ധനര്‍ക്കുള്ള സഹായധനം കണ്ടെത്തുന്നത്. ഒക്ടോബര്‍ മാസം അവസാന വാരത്തോടെ രണ്ട് യൂണിറ്റുകളിലായിയുള്ള 100 എന്‍ എസ് എസ് വളണ്ടിയര്‍മാരും പാലിയേറ്റീവ് പരിശീലനം പൂര്‍ത്തീകരിക്കും.
ചടങ്ങില്‍ ഫ്രണ്ട്‌സ് കൂട്ടായ്മ കാസര്‍കോട് ജില്ലാ കോര്‍ഡിനേറ്റര്‍ മൊയ്തീന്‍ പൂവടുക്ക, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഐ കെ വാസുദേവന്‍, കാറഡുക്ക മുന്‍ പഞ്ചായത്ത് മെമ്പര്‍ ജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. സ്വാമിജീസ് എന്‍ എസ് എസ് 'സ്പര്‍ശം- 2016' ലീഡര്‍മാരായ ഭാവന, മനീഷ, സന്ദീപ്, രഞ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Edneer, Students, Paliative-care-society, Sparsham, Wheel chair, Donated, Pushpavathi, Polio, NSS, Friends, Moideen Poovadukka.