Obituary | കുമ്പളയില്‍ ടിപര്‍ ലോറിയും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി; ഇരുവരും കോളജ് വിദ്യാര്‍ഥികള്‍
Mar 8, 2024, 21:12 IST
കുമ്പള: (KasaragodVartha) ടിപര്‍ ലോറിയും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. സുഹൃത്തുക്കളായ രണ്ട് വിദ്യാര്‍ഥികളുടെ ജീവനാണ് റോഡില്‍ പൊലിഞ്ഞത്. ഉപ്പള നയാബസാര്‍ സ്വദേശിയായ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് മിശ്ഹാബാ(21)ണ് ആദ്യം മരിച്ചത്. പിന്നാലെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് സുഹൃത്തായ മഞ്ചേശ്വരം വാമഞ്ചൂരിലെ ഹനീഫിന്റെ മകന്‍ മഹ്‌റൂഫ് (22) മംഗ്ലൂരുവിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ബന്തിയോട് മുട്ടത്താണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി കാസര്‍കോട്ടെ ടര്‍ഫില്‍ കളിക്കാനെത്തിയതായിരുന്നു മിശ്ഹാബും മെഹ് റൂഫും. രാവിലെ ഇരുവരും വീട്ടിലേക്ക് പോകവേ ഇവര്‍ സഞ്ചരിച്ച ബൈകില്‍ ടിപര്‍ ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ മംഗ്ലൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മിശ്ഹാബ് മരിച്ചു. വൈകിട്ടോടെ മഹ് റൂഫും മരണത്തിന് കീഴടങ്ങി.

മംഗ്ലൂരുവിലെ കോളജിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ദേശീയപാത നിര്‍മാണ പ്രവര്‍ത്തനം നടത്തി വരുന്ന ഊരാളുങ്കാല്‍ ലേബര്‍ കോണ്‍ട്രക്ട് സൊസൈറ്റിയുടെ ടിപര്‍ ലോറിയാണ് അപകടം വരുത്തിയത്. യുവാക്കളുടെ ദാരുണ മരണം പ്രദേശവാസികളേയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി.
Also Read
Accidental Death | ടിപര്‍ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Keywords: Students Died in Road Accident, Kasaragod, Uppala, News, Accidental Death, Tipper Lorry, Bike, Obituary, Students, Kerala News.