ചോദ്യശരങ്ങളുമായി 'പൊന്‍പുലരി'യില്‍ വിദ്യാര്‍ത്ഥികള്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചു
Apr 19, 2013, 20:05 IST
കാസര്‍കോട്: ചോദ്യശരങ്ങളുമായി പൊന്‍പുലരി ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചു. വാര്‍ത്തകളെകുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും നല്ല ബോധ്യമുള്ള തലമുറയാണെന്ന് തങ്ങളെന്ന് തെളിയിക്കുന്ന രീതിയിലുള്ള ചോദ്യങ്ങളും സംശയങ്ങളുമാണ് അവര്‍ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെച്ചത്. ജില്ലയുടെ സാമുദായിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിന് ജില്ലാ പോലീസും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സഹവാസ ക്യാമ്പ് മതസൗഹാര്‍ദത്തിന്റെ കേളികൊട്ടായി മാറുന്നതായിരുന്നു.
വാര്‍ത്തകള്‍ കണ്ടെത്തുന്നതിനെക്കുറിച്ചും അത് റിപോര്‍ട്ട് ചെയ്യുന്നതിനെക്കുറിച്ചും സമൂഹത്തില്‍ വാര്‍ത്തകളുണ്ടാക്കുന്ന ചലനങ്ങളെക്കുറിച്ചുമാണ് പ്രധാനമായും ചോദ്യങ്ങളുയര്‍ന്നത്. മാധ്യമ പ്രവര്‍ത്തകര്‍ എല്ലാ ചോദ്യങ്ങള്‍ക്കും ലളിത വല്‍ക്കരിച്ചുള്ള ഉത്തരമാണ് നല്‍കിയത്. പത്ര ലേഖകര്‍ക്ക് സ്വന്തമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും അത് പത്ര റിപോര്‍ട്ടുകളില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ കുട്ടികളെ ഓര്‍മിപ്പിച്ചു. ജനാതിപത്യത്തിന്റെ നാലാംതൂണായ മാധ്യമ പ്രവര്‍ത്തകര്‍ ജോലിക്കാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
അപകടങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതിന് മുമ്പ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ അത് എത്രയും പെട്ടെന്ന് ലോകത്തെ അറിയിക്കാനാണ് ആദ്യം ശ്രമിക്കുക. അതിനു ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാകുകയുള്ളൂ. പുലിസ്റ്റര്‍ പോലുള്ള പുരസ്‌കാരങ്ങള്‍ പല മാധ്യമ പ്രവര്‍ത്തകര്‍ക്കും ലഭിച്ചത് ജോലിക്ക് മുന്‍ഗണന നല്‍കിയത്മൂലമാണെന്നും ജനങ്ങള്‍ ഏറെ അംഗീകരിച്ച ചിത്രങ്ങളും വാര്‍ത്തകളുമാണ് ഇത്തരം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായതെന്നും വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു.
ജില്ലാ ഇന്‍ഫാര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി കെ. മുഹമ്മദ് ഹാഷിം, ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, വി.വി. പ്രഭാകരന്‍, രവീന്ദ്രന്‍ രാവണേശ്വരം, ശ്യാംകുമാര്‍, കെ.വി. ബൈജു, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, ജയരാമന്‍ കുട്ടിയാനം, പത്മേഷ്, വിനോദ് ചെറുപുഴ, നാരായണന്‍ കുട്ടി, ഏബി കുട്ടിയാനം, അബ്ദുല്ലകുഞ്ഞി ഉദുമ, കൃഷ്ണദാസ്, സുജിത്ത്, ഷഫീഖ് നസ്‌റുള്ള, ജാബിര്‍ കുന്നില്‍, ജാബിര്‍ കുന്നില്‍, ദേവദാസ് പാറക്കട്ട, ഇര്‍ഷാദ് തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ പങ്കെടുത്തു.
എ.ഡി.ജി.പി. ബി. സന്ധ്യയും പോലീസിനെയും നിയമത്തെയും കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

Keywords : Kasaragod, Media Worker, Kerala, Police, Student, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.