city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം ചികിത്സ വൈകിയതുമൂലമെന്ന് ആരോപണം; ആശുപത്രിക്കെതിരെ പ്രതിഷേധം

കാസര്‍കോട്:(www.kasargodvartha.com 22/08/2017) ബൈക്കില്‍ കാറിടിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധമുയരുന്നു. മഞ്ചേശ്വരം മൊറത്തണയിലെ റഫീഖിന്റെ മകനും മഞ്ചേശ്വരം ഗാന്ധിനഗറിലെ മദ്രസാ വിദ്യാര്‍ത്ഥിയുമായ യാസിന്‍ മഅ്ഷൂഖ് (13)ആണ് കഴിഞ്ഞ ദിവസം മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്.

ആശുപത്രിയില്‍ നിന്നും ചികിത്സ ലഭിക്കാന്‍ വൈകിയതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉപ്പളയിലാണ് അപകടമുണ്ടായത്. മഅ്ഷൂഖ് സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ഇന്നോവ കാറിടിക്കുകയായിരുന്നു. ഓടിക്കൂടിയവരാണ് മഅ്ഷൂഖിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാത്രിയോടെ കുട്ടി മരണപ്പെടുകയും ചെയ്തു.

ബായാര്‍ സ്വലാത്തിന് പോയി തിരിച്ചുവരുമ്പോഴാണ് കുട്ടി അപകടത്തില്‍പെട്ടത്. മംഗല്‍പാടി സി.എച്ച്.സിയില്‍ പ്രാഥമിക ചികില്‍സ നല്‍കി മംഗളൂരുവില്‍ എത്തിക്കാനായിരുന്നു ആംബുലന്‍സില്‍ കയറ്റി അയച്ചത്. ശേഷം ബന്ധുക്കളെ അറിയിക്കുകയും അംബുലന്‍സ് ഡ്രൈവറുടെ നമ്പര്‍ നല്‍കുകയും ചെയ്തു. ആംബുലന്‍സില്‍ കയറ്റുന്ന സന്ദര്‍ഭത്തില്‍ മഅ്ഷൂഖ് നല്ല രീതിയില്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഉമ്മയെ അപകടം സംഭവിച്ചത് അറിയിക്കരുതെന്നും അറിഞ്ഞാല്‍ ഉമ്മ ഭയക്കുമെന്നും മഅ്ഷൂഖ് നല്ല ബോധത്തോടെ പറഞ്ഞിരുന്നു. ആശുപത്രിയില്‍ കുട്ടിയുടെ ബന്ധുക്കള്‍ എത്താന്‍ വൈകിയതിനാല്‍ ആശുപത്രി അധികൃതര്‍ ചികിത്സ നല്‍കാന്‍ വിസമ്മതിച്ചു.

യഥാര്‍ത്ഥ അവകാശികളില്ലെങ്കില്‍ പണം ലഭിക്കില്ലെന്ന് പറഞ്ഞാണ് ആശുപത്രി അധികൃതര്‍ കുട്ടിക്ക് ചികില്‍സ നിഷേധിച്ചത്. പിന്നീട് ബന്ധുക്കളെത്തിയതോടെ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായെങ്കിലും അപ്പോഴേക്കും കുട്ടിയുടെ അവസ്ഥ ഗുരുതരമായിരുന്നു. ആദ്യം ചികിത്സ നിഷേധിച്ചതിനാല്‍ രക്തം വാര്‍ന്നുപോയതാണ് മരണത്തിന് കാരണമായത്. മാസങ്ങള്‍ക്ക് മുമ്പ് ഹൊസങ്കടിയില്‍ അപകടം സംഭവിച്ച വിദ്യാര്‍ത്ഥിയെ മംഗളൂരിലെ പ്രമുഖ ആശുപത്രിയില്‍ അംബുലന്‍സില്‍ കൊണ്ടു പോയപ്പോള്‍ സമാന രീതിയിലെ അനുഭവമാണ് ഉണ്ടായത്.

ആതുരാലയത്തിന്റേയും, ആതുര സേവനത്തിന്റേയും വില അറിയാത്ത ഒരു പറ്റം ആര്‍ത്തി പൂണ്ട മുതലാളിമാരാണ് ഇത്തരം ആശുപത്രികള്‍ നടത്തുന്നതെന്നും ഇവര്‍ക്കെതിരെ തക്കതായ നിയമ നടപടി കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തില്‍ നിന്നുമുണ്ടാകണമെന്നും ഇല്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സൈഫുല്ല തങ്ങളും ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ് മാനും പത്രക്കുറിപ്പില്‍ പറഞ്ഞു.

മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട് മേഖലയിലെ ജനങ്ങളില്‍ അധികവും ചികിത്സാ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്നത് മംഗളൂരു നഗരത്തിലെ ആശുപത്രികളെയാണ്. ദേശീയ പാതയിലോ മറ്റ് സ്ഥലങ്ങളിലോ വാഹനപകടം സംഭവിച്ചാല്‍ പെട്ടെന്ന് കൊണ്ടു പോകുന്നത് അനവധി മെഡിക്കല്‍ കോളേജുകളും, നിരവധി ആശുപത്രികളുമുള്ള മംഗളൂരുവിലേക്കാണ്. എന്നാല്‍ ചില ആശുപത്രി അധികൃതരുടെ പണത്തോടുള്ള അത്യാര്‍ത്തി പാവങ്ങള്‍ക്ക് ചികിത്സ നിരസിക്കാന്‍ കാരണമാകുന്നുവെന്ന് പ്രസ്താവനയില്‍ ആരോപിച്ചു.

വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം ചികിത്സ വൈകിയതുമൂലമെന്ന് ആരോപണം; ആശുപത്രിക്കെതിരെ പ്രതിഷേധം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Student, Accident, Death, Hospital, Bayar, Ambulance, Treatment, Student's death; complaint against Hospital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia