city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെര്‍ക്കള സ്റ്റാന്‍ഡില്‍ കയറാതെ 'മുങ്ങുന്ന' ബസുകള്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

ചെര്‍ക്കള: (www.kasargodvartha.com 11/01/2017) കാസര്‍കോട് - കാഞ്ഞങ്ങാട് റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ ചെര്‍ക്കള പുതിയ ബസ് സ്റ്റാന്‍ഡില്‍ കയറാതെ പോകുന്നതായി പരാതി. റഷാദ്, എ വണ്‍ തുടങ്ങിയ ബസുകളാണ് വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കാനായി സ്റ്റാന്‍ഡില്‍ കയറാതെ പോകുന്നത്. ബുധനാഴ്ച രാവിലെ ജൈഷാല്‍ ബസില്‍ കയറിയ വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥിനികളെയും ബസില്‍ നിന്ന് ഇറക്കിവിട്ടതായും പരാതിയില്‍ പറയുന്നു.

ചെര്‍ക്കള സ്റ്റാന്‍ഡില്‍ കയറാതെ 'മുങ്ങുന്ന' ബസുകള്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് ചെര്‍ക്കളയില്‍ നിന്ന് ചട്ടഞ്ചാല്‍, കുണിയ, പെരിയ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ സ്‌കൂളുകളിലേക്കും, കോളജുകളിലേക്കും പഠനത്തിനായി പോകുന്നത്. ബസ് കിട്ടാത്തത് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ ലഭിക്കുന്നില്ല. വൈകുന്നോരം കുണിയ, പെരിയബസാര്‍ സ്‌റ്റോപ്പുകളില്‍ ബസ് നിര്‍ത്താതെ പോവുകയാണ്.

ഇതോടെയാണ് സ്റ്റാന്‍ഡില്‍ കയറാതെയും, വിദ്യാര്‍ത്ഥികളെ കയറ്റാതെയും പോകുന്ന ബസുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ വിദ്യാനഗര്‍ സി ഐ ക്ക് പരാതി നല്‍കിയത്.

Keywords : Cherkala, Busstand, Complaint, Students, Kasaragod, Bus, Kanhangad, Private Bus, Student's complaint private buses. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia