ഈ ബസില്‍ സ്ഥിരം യാത്ര വേണ്ട; ഡ്രൈവറും കണ്‍ഡക്ടറും ചേര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഇറക്കിവിട്ടു
Aug 17, 2016, 14:26 IST
കാസര്‍കോട്: (www.kasargodvartha.com 17/08/2016) സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനായി ബസില്‍ കയറിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഡ്രൈവറും കണ്‍ഡക്ടറും ചേര്‍ന്ന് ഇറക്കിവിട്ടു. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും ഇടനീര്‍ സ്വദേശിനിയുമായ 16 കാരിയെയാണ് ബസ് ജീവനക്കാര്‍ നിര്‍ദാക്ഷിണ്യം ഇറക്കി വിട്ടത്.
ചൊവ്വാഴ്ച വൈകുന്നേരം കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. കാസര്‍കോട്, മുള്ളേരിയ പൈക്ക റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് പെണ്‍കുട്ടിക്ക് ക്രൂരമായ അനുഭവം നേരിടേണ്ടി വന്നത്. സ്‌കൂള്‍ വിട്ടാല്‍ പെണ്‍കുട്ടി സ്ഥിരമായി ഈ ബസിലാണ് യാത്ര ചെയ്യാറുള്ളത്.
പെണ്‍കുട്ടി ചൊവ്വാഴ്ച വൈകിട്ട് ബസില്‍ കയറിയപ്പോള്‍ ഈ ബസില്‍ ഇനി സ്ഥിരം യാത്ര വേണ്ടെന്ന് ആക്രോശിച്ച് കൊണ്ട് ഡ്രൈവറും കണ്ടക്ടറും വിദ്യാര്‍ത്ഥിനിയെ ഇറക്കിവിട്ടുവെന്നാണ് പരാതി. മറ്റു യാത്രക്കാര്‍ക്കു മുന്നില്‍ അപമാനിതയായ പെണ്‍കുട്ടി പൊട്ടി കരയുകയായിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ത്ഥിനി അടുത്ത ബസില്‍ വീട്ടില്‍ എത്തുകയും രക്ഷിതാക്കളെ വിവരം ധരിപ്പിക്കുകയും ചെയ്തു. രക്ഷിതാക്കള്‍ പെണ്‍കുട്ടിയേയും കൂട്ടി കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയുമായിരുന്നു. പോലീസ് സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Bus, School, Police, Station, Complaint, Student, Conductor, Driver, House, Parents, Case against conductor and driver