വസ്ത്രശേഖരണവുമായി കോളിയടുക്കം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍: റെഡ് ക്രോസ് യൂണിറ്റ് ശേഖരിച്ചത് 1000 ത്തോളം വസ്ത്രങ്ങള്‍
Feb 16, 2017, 11:38 IST
കോളിയടുക്കം: (www.kasargodvartha.com 16.02.2017) സമത്വത്തിന്റെയും ഒരുമയുടെയും സന്ദേശങ്ങളുമായി എത്തിയ കുട്ടികള്‍ ആവശ്യമായ വസ്ത്രങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി നടത്തിയ ആതുരസേവനം മാതൃകാപരമായി. കോളിയടുക്കം ഗവ.യു പി സ്‌കൂളിലെ റെഡ് ക്രോസ് യൂണിറ്റ് നടത്തിയ വസ്ത്ര ശേഖരണത്തില്‍ ആയിരത്തോളം ഉടുപ്പുകളാണ് ലഭിച്ചത്.
കുട്ടികളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും പുതിയതും അളവ് ചുരുങ്ങിയതുമായ വസ്ത്രങ്ങളാണ് ശേഖരിച്ചത്. റെഡ് ക്രോസിലെ 20 കുട്ടികളും അധ്യാപകരും ചേര്‍ന്ന് ഇവ തരം തിരിക്കുകയും ആവശ്യക്കാരെ കണ്ടെത്തുകയുമായിരുന്നു.
കാസര്‍കോട് ഹെല്‍ത്ത് ലൈനാണ് വസ്ത്രത്തിന്റെ ആവശ്യക്കാരെ കണ്ടെത്തിയത്. രാജ്യത്തിന്റെ വിവിധ ചേരിപ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്കാണ് ഇതു എത്തിക്കുന്നത്. ഹെല്‍ത്ത് ലൈന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് വസ്ത്രങ്ങള്‍ കൈമാറി.
ഹെഡ്മാസ്റ്റര്‍ എ പവിത്രന്‍, ഹെല്‍ത്ത് ലൈന്‍ കോര്‍ഡിനേറ്റര്‍ മോഹന്‍ മാങ്ങാട്, രവീന്ദ്രന്‍ പാടി,
കെ വനജകുമാരി, ജെ ആര്‍ കൗണ്‍സിലര്‍ എ വിദ്യ, കെ ജയശ്രീ എന്നിവര്‍ സംബന്ധിച്ചു.
നേരത്തെ റെഡ് ക്രോസിന്റെ നേതൃത്വത്തില്‍ 'ഒരു പിടി സ്‌നേഹം' എന്ന പേരില്‍ രണ്ടു ക്വിന്റലോളം അരി ശേഖരിക്കുകയും പരവനടുക്കം വൃദ്ധമന്ദിരത്തില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച രോഗി - ബന്ധു പാലിയേറ്റിവ് കെയര്‍ പരിപാടിയില്‍ വെച്ച് രോഗികള്‍ക്ക് ബെഡ് ഷീറ്റ് വിതരണം ചെയ്തും റെഡ് ക്രോസ് യൂണിറ്റ് മാതൃകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Koliyadukkam, Childrens, School, Dresses, Red cross, Health line, Teachers, Parents, Bed sheet.