വിദ്യാര്‍ത്ഥികളേയും യുവാവിനേയും സംഘം ചേര്‍ന്ന് ആക്രമിച്ചു
Aug 16, 2012, 23:04 IST
കാസര്‍കോട്: വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളേയും യുവാവിനേയും സംഘം ചേര്‍ന്ന് ആക്രമിച്ചു. പരിക്കേറ്റ ദേളിയിലെ താജുദ്ദീന്റെ മകന് ടി. അനസ്(15), ദേളി ജംഗ്ഷനിലെ നാസറിന്റെ മകന് ഉനൈസ്(18), ദേളി ജംഗ്ഷനിലെ ഹനീഫിന്റെ മകന് എ.ആര് റഷീദ്(19) എന്നിവരെയാണ് മര്‍ദ്ദനമേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് ബസിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന അനസിനെയാണ് ആദ്യം രണ്ട് ബൈക്കിലെത്തിയ ആറംഗസംഘം അക്രമിച്ചത്. ഈ സമയം ഇതുവഴി നടന്നുവരികയായിരുന്ന ഉനൈസും റഷീദും അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവരേയും സംഘം മര്‍ദ്ദിക്കുകയായിരുന്നു.

Keywords: Students, House, Attack, Deli, Kasaragod, General-hospital, Women, Unais, Rasheed.